ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

 നന്മയെ മറന്നൊരീയുലകത്തിനായ്
കാലം നൽകിയ വിധിയാണ് നീ കൊറോണ
വാളെടുത്താലവൻ വാളിനാലെന്നതും
കാണിച്ചുതന്നതും നീ വ്യാധിയേ

കൊലമാരിയായ് പെയ്‌തിറങ്ങി
മനുജനോയീ ദുരിതപ്പെയ്ത്തിനിരയായി മാറി
ഇനിയെത്ര കാതം തുഴയണം
നമ്മളീ ദുരിതത്തീക്കടൽ താണ്ടുവാനായി

അണയാത്ത കനലിന്റെ
അഴലൂതിക്കുഴയുന്നു
സപ്തഗിരി നിരകളും സാനുക്കളും
വസുധയോ തളരുന്നു തൻ
പ്രിയ കിടാങ്ങൾ തൻ ചുടലപ്പറമ്പായി തനു മുഴുവൻ

ലോകം നടുങ്ങുന്നു സൂഷ്മാണു നിന്റെ
രൂക്ഷമാം വേട്ട തുടരുന്നു നീ
പൂജകളില്ല നമസ്കാരമില്ല
കുർബ്ബാനയില്ലാതെ ഈശ്വരന്മാർ
തുണയായി കരുണയായി ഒപ്പമുണ്ടല്ലോ
വെള്ളയുടുപ്പിട്ട മാലാഖമാർ

മനസ്സുകളൊന്നായ് കാക്കണം
നമ്മുടെ വസുധയെ,
ശരീരങ്ങളേറെ അകലണം അതിനായി
ആപത്തിൽ രക്ഷകരാവുന്നവരത്രേ
ദേവകൾ, മറക്കില്ലൊരിക്കലും

 കരുതലിൻ പുഞ്ചിരിത്തെല്ലോലും മുഖവുമായ്
അവിശ്രമം പോരാടും
നവയുഗ പോരാളികളെ .

വന്ദന ഷിബു
7 B ഗവ.യു .പി .സ്‌കൂൾ ,തമ്പകച്ചുവട്‌ , ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത