ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അറിഞ്ഞപ്പോൾ

15:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ അറിഞ്ഞപ്പോൾ

മാധവപുരം എന്ന ഗ്രാമത്തിൽ അമൽ എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൻ അവന്റെ അച്ഛന്റെയും അമ്മയുടെയും ഒരേഒരു മകനായിരുന്നു. ഗ്രാമത്തിലുള്ളവർ വിദ്യാസമ്പന്നരായിരുന്നെങ്കിലും ഗ്രാമവാസികൾ അവരുടെ ഗ്രാമത്തെയും പരിസ്ഥിതിയെയും ഒരുപ്പാട്‌ സ്നേഹിച്ചിരുന്നു . എന്നാൽ അമൽ ഇതിൽനിന്നും വിപരീതമായിരുന്നു . അവൻ ഏതു സമയവും കംപ്യൂട്ടറിനു മുന്നിലും അല്ലേൽ അച്ഛന്റെ ഫോണിലും ആയിരിക്കും. സ്കൂൾ വണ്ടിയിൽ സ്കൂളിലെത്തി തിരിച്ചു അവിടെനിന്നും വീട്ടിലെത്തി പിന്നെയും കംപ്യൂട്ടറിൽ , ഇതായിരുന്നു അവന്റെ ലോകം. <
പരിസ്ഥിതിയെ കുറിച്ചോ നമ്മുടെ ചുറ്റുപാടിനെ കുറിച്ചോ ഒന്നും മനസ്സിലാക്കാതെയും സ്നേഹിക്കാതെയും വെറുതെ പഠിച്ചിട്ടു മാത്രം കാര്യമില്ലെന്നായിരുന്നു അമലിന്റെ അച്ഛന്റെയും അമ്മയുടെയും വാദം. അതിനാൽ തന്നെ കൃഷിയിടങ്ങളും പ്രകൃതിയിലെ കാഴ്ചകളും കണ്ടു കുറച്ചു സമയം ചിലവഴിക്കാൻ അവർ എപ്പോഴും അമലിനെ നിർബന്ധിച്ചു .പക്ഷെ അവൻ ഒരു മടിയനെ പോലെ അങ്ങനെ കാലം കഴിച്ചുകൊണ്ടിരുന്നു . അതിനിടയിൽ ഒരു ദിവസം അവന്റെ അച്ഛൻ ഒരു വീഡിയോയുമായി വന്നു. അത് അവനു നൽകികൊണ്ട് ഇത് മോൻ കാണണം എന്ന് പറഞ്ഞു നൽകി. അവൻ അച്ചൻ പറഞ്ഞതു അനുസരിച്ചുകൊണ്ടു ആ വീഡിയോ കാണാൻ തുടങ്ങി അതാ അവൻ ഇത് വരെ ശ്രന്ധിച്ചിട്ടില്ലാത്ത പ്രകൃതി. അവൻ അറിയാതെ പറഞ്ഞു " ഞാൻ ശ്രദ്ധിക്കാത്ത എന്റെ പരിസ്ഥിതിയിലെ കാഴ്ചകൾ എത്രമനോഹരമാണ് ". <
അവൻ ഉടനെ തന്നെ പുറത്തേക്കിറങ്ങി വന്നു തന്റെ പരിസ്ഥിതിയെ ഒന്ന് നോക്കി. അവൻ അറിയാതെ പറഞ്ഞു," ഹാ! എത്രമനോഹരമാണ് എന്റെ പരിസ്ഥിതി. ഈ പരിസ്ഥിതിയിൽ എത്രയെത്ര കിളികൾ, മൃഗങ്ങൾ ,വ്യത്യസ്തമായ ശബ്ദങ്ങൾ, എത്ര സുന്ദരമാണീ കൃഷിപാടം, എത്ര സസ്യങ്ങൾ . അതെ ഇതുവരെ ഞാൻ നേടിയ അറിവ് വെറും പുസ്തകങ്ങളിൽ നിന്നുള്ള അറിവാണ് . പരിസ്ഥിതിയെ മനസ്സിലാകുമ്പോഴാണ് ശരിയായ അറിവ് നമ്മുക്ക് കിട്ടുന്നത്". അച്ഛനും അമ്മയും ഇതുകണ്ട് സന്തോഷിച്ചു. അവൻ അച്ഛനെ നോക്കി പറഞ്ഞു "പരിസ്ഥിതി എന്ന വിസ്മയലോകത്തെ വാതിൽ തുറന്നു തന്ന എന്റെ അച്ഛന് ഒരുപ്പാട്‌ നന്ദി". അച്ഛൻ കെട്ടിപ്പിടിച്ചുകൊണ്ട് അവനോടു പറഞ്ഞു ; "മോനെ നമ്മൾ പുസ്തകങ്ങളിൽ നിന്നും പഠിക്കുന്നത് കേവലം അറിവുമാത്രമാണ്. എന്നാൽ നമ്മൾപരിസ്ഥിതിയെ മനസ്സിലാക്കി അതിനോട് ഇണങ്ങിച്ചേർന്നു പഠിക്കുമ്പോൾ നമ്മുക്ക് അറിവും അതിലുപരി അനുഭവവും കിട്ടും . അതാണ് ശരിക്കുമുള്ള അറിവ്". അങ്ങനെ അന്നുമുതൽ അമലിന്റെ ജീവിതം പരിസ്ഥിതിയോടു ഇണങ്ങിയുള്ള സന്തോഷം നിറഞ്ഞ ജീവിതമായി മാറി .

മുഹമ്മദ് നദീർഷ NS
5 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ