ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ഉദ്യാനം
{{BoxTop1 | തലക്കെട്ട്= ഉദ്യാനം | color=4
മുററത്തെ മുല്ലയിൽ
മൊട്ടു വിരിഞ്ഞു
പൂന്തേനുണ്ണാൻ
പൂമ്പാററ വന്നു
പൂമ്പൊടിയുണ്ണാൻ
കരിവണ്ടു വന്നു
എന്തൊരു ചന്തം പൂമ്പാററ
എന്തൊരു ചന്തമെൻ ഉദ്യാനം
നീളെ നിരയായ് തെററിപ്പൂ
വാനിലുയർന്ന് അരളിപ്പൂ
തുളസിപ്പൂവും റോസാപ്പൂവും
എന്തൊരു ചന്തമെൻ ഉദ്യാനം
ശിവനന്ദ J P
|
3 A ഗവ HWLPS കുളത്തൂർ കണിയാപുരം തിരുവനന്തപുരം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |