ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/കവിത :ഓർമ്മപ്പെടുത്തൽ/കവിത :ഓർമ്മപ്പെടുത്തൽ

15:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adminsooranadu39005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത :ഓർമ്മപ്പെടുത്തൽ | color= 1 }} മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത :ഓർമ്മപ്പെടുത്തൽ

മർത്യൻ തൻ കരാള ഹസ്തങ്ങളാൽ

മാറ്റിമറിക്കുന്നു ജനനിതൻ സത്തയെ

കുഴിക്കുന്നു കുന്നുകൾ നികത്തുന്നു വയലുകൾ

ഒഴുകുന്നു വർജ്ജ്യങ്ങൾ നദിയില്ല, കുളമില്ല, മരമില്ല, സൗധങ്ങൾ മാത്രം.

മലിനം, മലിനം, വായു മലിനം, വെള്ളം മലിനം, പരിസ്ഥിതി മലിനം.

പെരുകുന്നു കൊതുകും രോഗാണുവും.

കാലങ്ങൾ മാറുന്നു വ്യാധികൾ പെരുകുന്നു.

ഡെങ്കിയും, നിപ്പയും ഇപ്പോൾ കൊറോണയും

തെളിയട്ടെ ഗംഗയും യമുനയും നീലാകാശവും

കരുതാം നമുക്ക് പിന്മുറക്കാരെയും

Giridhar.P
8 D, G H S Sooranadu
Sasthamkotta ഉപജില്ല
Kollam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത