അമ്മതൻ സ്നേഹം അമ്മിഞ്ഞപ്പാലു തന്നോമനിച്ചു ആദ്യാക്ഷരങ്ങൾ പകർന്നുതന്നു. വിശക്കുന്നനേരത്ത് വാരിയെടുത്ത്, മാമൂട്ടി തരുമെന്നമ്മ പങ്കിട്ട് തിന്നുമ്പോൾ സ്വാദേറുമെന്നുള്ള സത്യവും എന്നിൽ പകർന്നുതന്നു. കുഞ്ഞിവടിതൻ നോവിലൂടെ എൻ- കള്ളത്തരങ്ങളെ തുടച്ചുമാറ്റി. അമ്മതൻ സ്നേഹം അമൃതെന്നറിയുമ്പോൾ അമ്മതൻ മാറിൽ ഉറങ്ങിടും ഞാൻ.