Nshsnedumudy/അക്ഷരവൃക്ഷം/ഒരു അദ്ധ്യാപികയെ പോലെ പ്രകൃതി
ഒരു അദ്ധ്യാപികയെ പോലെ പ്രകൃതി
പണ്ട് സാഹിത്യകാരന്മാർ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും അതിന്റെ നന്മയെക്കുറിച്ചുമാണ് എഴുതാൻ ഉത്സാഹം കാട്ടിയിരുന്നത്. എന്നാൽ ഈ പുതിയ കാലഘട്ടത്തിൽ പ്രകൃതിക്ഷോഭത്തെക്കുറിച്ചും പ്കൃതി സർവ്വനാശിനിയായി നിൽക്കുന്ന അവസ്ഥയെക്കുറിച്ചുമാണ് കവികളും ലേഖകന്മാരും ഒക്കെ എഴുതുന്നത്. പ്രകൃതിയിൽ കാലക്രമേണ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണിത്. പ്രകൃതിയിൽ ഉണ്ടാകുന്ന ഈ മാറ്റത്തിന്റെ ഉത്തരവാദി നാം തന്നെയാണെന്ന് തിരിച്ചറിയുക. പഴയ കാലഘട്ടത്തിലെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നത് പ്രകൃതിയുടെ അഭൗമികമായ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. എങ്ങും ചച്ചപ്പ്. സന്തോഷത്തോടുകൂടി എല്ലുമുറിയെ പണിയെടുക്കുന്ന കർഷകർ. എല്ലാം പഴയ കഥകളായി മാറി. സാങ്കേതി വിദ്യ വളർന്നതിലൂടെ മനുഷ്യർക്ക് സ്വന്തം പറമ്പിലെ പുല്ലു പോലും പറിക്കാൻ മനസ്സില്ല. അതിനു പകരം മണ്ണിനെ തന്നെ നശിപ്പിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ വിഷം ഉപയോഗിക്കുന്നു. വലിയ ഫാക്ടറികൾ , സ്വന്തം വാഹനങ്ങൾ എല്ലാം മനുഷ്യന് ഉപകാരം തന്നെയാണ്. എന്നാൽ അതിന് വേറൊരു വശം കൂടി ഉണ്ട്. ഇതെല്ലാം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ഈ ലോകത്ത് രണ്ട് പുണ്യ പ്രവൃത്തികളാണുള്ളത്. ഒന്ന് വിശക്കുന്നവന് ആഹാരം നല്കുന്നത്, രണ്ട് അറിവു പകർന്നു നല്കുന്നത്. സാധരണയായി അറിവു പകർന്നു നല്കുന്നത് അദ്ധ്യാപകരാണല്ലോ. പ്രകൃതിയും അദ്ധ്യാപികയെപ്പോലെയാണ്. നമുക്ക് അറിവു നല്കുകയും അതോടൊപ്പം തിരുത്തുകയും ചെയ്യുന്നു. പ്രകൃതി അദ്ധ്യാപികയാണെങ്കിൽ നമ്മൾ മനുഷ്യരും മൃഗങ്ങളും പക്ഷികളുമെല്ലാം വിദ്യാർത്ഥികളാണ്. അതിൽ നമ്മൾ മനുഷ്യരാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. " മാതാ, പിതാ, ഗുരു , ദൈവം" അമ്മയും അച്ഛനും കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഗുരുവിനാണ് സ്ഥാനം. അപ്പോൾ നിർബന്ധമായും നമ്മൾ ഗുരുവിനെ ബഹുമാനിക്കു കയും അനുസരിക്കുയും സംരക്ഷിക്കുകയും വേണം. ഗുരുവാകുന്ന പ്രകൃതിയേയും നമ്മൾ ഇത്തരത്തിൽ പരിപാലിക്കണം. ഇതു ചെയ്യാത്ത മനുഷ്യരാകുന്ന വിദ്യാർത്ഥികൾ ഈ ഭൂമിയിലുണ്ട്. അവരെ ആദ്യം ഗുരുക്കന്മാർ ശാസിച്ചു നേരെ ആക്കാൻ നോക്കും. നമ്മൾ ആദ്യം അനുഭവിച്ച ശക്തമായ മഴയും ഭൂകമ്പങ്ങളും ഒക്കെ അത്തരത്തിൽപ്പെട്ട പ്രകൃതിയുടെ ശാസനകളാണ്. ഇതിനു ശേഷവും മനുഷ്യർക്കു മാറ്റമുണ്ടായില്ല. പിന്നീട് ശിക്ഷയുടെ ശക്തി കൂടി വന്നു. വെള്ളപ്പൊക്കവും അന്തരീക്ഷത്തിലെ താപനില കൂടി വന്നതും ഈ ശിക്ഷയുടെ ഭാഗമാണ്. ശിക്ഷ കഴിഞ്ഞ് കുറച്ചു നാൾ വരെ നമ്മൾ നല്ല കുട്ടികളായിരുന്നു. പക്ഷേ പിന്നെയും മനുഷ്യർ പഴയതു പോലെ തന്നെ"ഞാൻ ഇങ്ങെനയാണ് ഇനി ഞാൻ എങ്ങനെ മാറും" എന്നാണ് മനുഷ്യന്റെ വാദം. പിന്നെയും പ്രകൃതിയാകുന്ന ഗുരുക്കന്മാരെ നമ്മൾ ചൂഷണം ചെയ്യാൻ ആരംഭിച്ചു. പ്രകൃതി ശിക്ഷിക്കുന്നത് നമ്മോട് സ്നേഹം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയാണ് മനുഷ്യൻ തുടർന്നും ജീവിക്കുന്നതെങ്കിൽ മനുഷ്യരാശിയുടെ സർവ്വനാശമാണ് അവരെ കാത്തിരിക്കുന്നതെന്ന് പ്രകൃതിയ്ക്കറിയാം. അതുകൊണ്ട് പ്രകൃതി ഒരു പുതിയ ശിക്ഷ നമുക്ക് തന്നു. അതിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്. സ്വയം നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ട അവസ്ഥ വന്നു. അതിനു കാരണമായതോ കാണാൻ പോലും സാധിക്കാത്ത ഒരു വൈറസ്. എന്താണല്ലേ!. നമുക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും പ്രകൃതിയ്ക്ക് ഒരു പാട് സന്തോഷമാണ്. പ്രകൃതിക്കുമാത്രമല്ല നമുക്ക് കുറച്ച് ത രിച്ചറിവുകളും ചെറിയ സന്തോഷങ്ങളും ഉണ്ടാവുകയും ചെയ്തു. ഇതിനിടയിലും നമ്മളെ സങ്കടപ്പെടുത്തുന്നത് ഒരു പറ്റം ആളുകളുടെ മരണമാണ്. വീടിനകത്തിരുന്ന് പുറത്തെ കാഴ്ചകൾ ഒന്നു ശ്രദ്ധിച്ചപ്പോൾ ഇതിനു മുമ്പു കാണാത്ത എത്ര കാഴ്ചകൾ, എത്ര ശബ്ദങ്ങൾ മലിനീകരണം കുറഞ്ഞതു കൊണ്ടാകണം ശുദ്ധമായ വായു, തെളിഞ്ഞ ആകാശം. ഞാൻ ഇവിടെയുണ്ട് എന്ന് ഓർമ്മിപ്പിക്കാൻ ചില സമയത്ത് ചെയ്യുന്ന മഴ . കാട്ടി ലെ മൃഗങ്ങൾക്കും പക്ഷികൾക്കും എന്തു സമാധാനമായിരിക്കും മനുഷ്യന്റെ ശല്യമില്ലല്ലോ. നാം ഇപ്പോൾ നേരിടുന്ന ഈ മഹാമാരിയെ ഈ ലോകത്തു നിന്നു തുരത്താൻ മനുഷ്യന്റെ ആയുസിനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം. "ഇനി എങ്കിലും നമുക്ക് മാറാം."
|