നിശ്ചലമാകുമീ ലോകവും നിന്നൊടുങ്ങി അണയുമീ നോവുമാത്മാവിൻ കരുത്തുമായ് ശീതള സ്പർശത്തിൻ മാലാഖമാർ ജീവനുകൾ കൊയ്തെടുക്കുന്നീ മൂർച്ചയേറിയ വാളിൻ മൂർഛിച്ച മൂർച്ചയകറ്റാനായ് സുസംഘടിതമാം ഏകമനം വിളക്കേന്തിയ വനിതയുടെ വിളക്കുമായ് തിരി കോർക്കാം ഈ അന്ധകാരത്തിൻ മൂർച്ചയെ മൃദുസ്പർശത്തിൻ വെളിച്ചമേകി മറച്ചിടാം നൂറ്റാണ്ടുകളായുള്ള ചരിത്ര ഗാഥയുടെ കറുപ്പണിഞ്ഞൊരു ചരിത്രം ഇനി തുടരാൻ അനുവദിക്കരുതേ മാനവരേ ………….