എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതിസൗഹൃദ വികസനത്തിൻ്റെ അനിവാര്യതയും വർത്തമാന കാലത്ത് ഗൗരവപൂർവ്വം ചിന്തിക്കേണ്ട വിഷയമാണ് നാമാവശേഷമാകുന്ന കാവുകൾ രാക്ഷസ യന്ത്രങ്ങളാൽ വിഴുങ്ങപ്പെടുന്ന മലകളും കുന്നുകളും മഴ നിലച്ചു പോയ ആകാശം ഭൂമിയുടെ ചോര പോലെ മെലിഞ്ഞ് ഒഴുകുന്ന പുഴകൾ ഇതൊക്കെയാണ് ഇന്നിൻ്റെ യാഥാർത്ഥ്യങ്ങൾ പല സസ്യ ജന്തു ജാലങ്ങളും എന്നെന്നേക്കുമായി ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി മനുഷ്യൻറെ ആർത്തിപൂണ്ടതും വിവേകമില്ലാത്തതുമായ ഇടപെടലുകളും പരിസ്ഥിതി സൗഹൃദപര മല്ലാത്ത വികസനപ്രവർത്തനങ്ങളും ഒക്കെയാണ് പ്രകൃതിയുടെ താളം തെറ്റുന്നതിന് കാരണമായത് ജീവൻറെ തുടർച്ചക്കായി പ്രകൃതിയെ അതിൻറെ സ്വാഭാവികതയിൽ നിലനിർത്തുന്നത് പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാമാരിയായും ജലക്ഷാമയും പ്രകൃതി പ്രതികരിക്കുന്നു പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പോംവഴികളെ കുറിച്ച് ആലോചിക്കാതെ വികലമായ വികസന കാഴ്ചപ്പാടുകൾ പടിപടിയായി നമുക്ക് നിർത്തലാക്കാം കാടും മേടും കുന്നും കുളവും ചതിപ്പുംഎല്ലാം നശിപ്പിച്ചിട്ട് മനുഷ്യനുമാത്രം നിലനിൽക്കാനാവില്ല വികസനം അനിവാര്യമാണ് അത് പ്രകൃതി സൗഹൃദപരമാകണം എന്ന കാഴ്ചപ്പാടിൽ നമുക്ക് ഉറച്ചു നിൽക്കാം അതിനായി നമുക്ക് ഒറ്റക്കെട്ടായി പൊരുതാം
|