ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/സ്വർണത്തൂവലുള്ള അരയന്നം

13:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വർണത്തൂവലുള്ള അരയന്നം

ഒരു ചെറു ഗ്രാമത്തിൽ ഒരു പുൽ വീടുണ്ടായിരുന്നു. അവിടെ ഒരു പെൺകുട്ടിയും അമ്മയുമാണുണ്ടായിരുന്നത് .അവർ ദരിദ്രരായിരുന്നു . ഒരു ദിവസം ഒരു സ്വർണതുത്തൂവലുള്ള അരയന്നം അവർക്കു മുകളിലൂടെ പറന്നിരുന്നു. അങ്ങനെ ആ അരയന്നം അവരുടെ പുൽവീട് കാണാനിടയായി. ദരിദ്രരാണെന്നു അരയന്നത്തിനു മനസ്സിലായി . അവരെ ഒന്ന് പരീക്ഷിക്കാൻ തന്നെ അരയന്നം തീരുമാനിച്ചു. ആ സ്വർണപ്പക്ഷി ഒരു ഭിക്ഷക്കാരനായി അടുത്ത് ചെന്ന് വല്ലതും തരണേ എന്ന് യാചിച്ചു . മടി കൂടാതെ അവർ കഴിക്കുന്ന ചപ്പാത്തി അതിനു കൊടുത്തു. അവരുടെ പെരുമാറ്റം അതിനു ഇഷ്ടമായി . അരയന്നം ഉടനെ തന്നെ യഥാർത്ഥ വേഷത്തിലേക്ക് മാറി. എന്നിട്ട് പറഞ്ഞു . നിങ്ങൾ നല്ലവരാണ്, നിങ്ങളുടെ സന്മനസ്സിന് ഞാൻ നിങ്ങളെ സഹായിക്കാം. എന്നും ഓരോ സ്വർണതത്തൂവൽ ഞാൻ ഇവിടെ ഇട്ടു പോകും. അതെടുത്ത് നിങ്ങൾ സുഖമായി ജീവിക്കുക. പിന്നീടവർ ധനികരായി.

ഗുണപാഠമെന്താണ് ?. പറയാമോ?

ശുഭം


റിയ റഫീഖ്
4 എ ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത