നോക്കൂ അമ്മേ പേരമരം പേരക്ക തിന്നാൻ തത്തകളും നോക്കൂ അമ്മേ വലിയൊരു മാവ് മാമ്പഴം തിന്നാൻ കുഞ്ഞിക്കിളികളും നോക്കൂ അമ്മേ തടിയൻ പ്ലാവ് ചക്കകൾ തിന്നാൻ അണ്ണാൻകുഞ്ഞും നോക്കൂ അമ്മേ ഏത്തവാഴ വാഴപ്പഴം തിന്നാൻ കുരങ്ങന്മാരും നോക്കൂ അമ്മേ ചാമ്പമരം ചാമ്പക്ക തിന്നാൻ പച്ചക്കിളിയും നോക്കൂ അമ്മേ നെല്ലിമരം നെല്ലിപ്പഴം തിന്നാൻ കാക്കകളും നോക്കൂ അമ്മേ മുട്ടൻ തേക്ക് തേക്കിൻചുവട്ടിൽ പാമ്പിൻമാളം നോക്കൂ അമ്മേ നീളൻ തെങ്ങ് തെങ്ങിൽ നിറയെ ചിതൽപ്പുറ്റ് കണ്ടോ അമ്മേ മരത്തിലെ കൂട്ടുകാർ കൂട്ടുകാരെല്ലാം പലരാണെ മരങ്ങളെല്ലാം പലതാണെ