ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

12:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

മ്മ ഭൂമിക്കു ഒരുപാട് മക്കൾ ഉണ്ടായിരുന്നു.അവർ പരസ്പരം സഹിച്ചും സഹകരിച്ചും സഹായിച്ചും ആണ് കഴിഞ്ഞിരുന്നത്. പക്ഷെ ആ സന്തോഷത്തിനു അധികം ആയുസില്ലായിരുന്നു. ആ അമ്മയുടെ മടിത്തട്ടിലേക്ക് ഒരു പുത്രൻ ജനിച്ചു വീണു. ആദ്യ കാലങ്ങളിൽ അവൻ എല്ലാവരെയും പോലെ ആയിരുന്നു. പിന്നെ പിന്നെ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. അവൻ തന്റെ സഹോദരങ്ങളായ പക്ഷികളെയും മൃഗങ്ങളെയും അവന്റെ സ്വാർഥ താൽപര്യങ്ങൾക്കായി കൊന്നൊടുക്കി. ജീവജാലങ്ങളുടെ ആവാസ സ്ഥലത്തേക്ക് പ്രവേശിച്ചു. അവയെ ഭൂമിയിൽ നിന്നു തന്നെ ഉൻമൂലനം ചെയ്യാനായി ശ്രമിച്ചു. കാടുകൾ നശിപ്പിച്ചും കുന്നുകൾ നികത്തിയും പുഴകളിൽ നിന്ന് മണ്ണ് മാന്തി യും അവൻ ഭൂമി കൈയ്യേറി. അങ്ങനെ അവന്റെ ചെയ്തികൾ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണി ആയി. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള മനുഷ്യന്റെ പ്രവർത്തിക്കു അറുതിവരുത്താൻ അമ്മ ഭൂമി തന്നെ തുനിഞ്ഞിറങ്ങി. പ്രളയവും മഹാമാരികളും അവൻ ചെയ്ത തെറ്റിന്റെ പാർശ്വഫലമായി അനുഭവിക്കേണ്ടി വന്നു. പക്ഷെ ഇതു കൊണ്ടൊന്നും അവൻ അവസാനിപ്പിച്ചില്ല.വെള്ളം നീരാവിയാക്കിപ്പോകുന്നപോലുള്ള വരൾച്ചകളും ആയിരങ്ങളുടെ ജീവനെടുത്ത പ്രളയവും വന്നു പോയി. മനുഷ്യനെന്ന അവസാന സൃഷ്ടിയുടെ അഹങ്കാരത്തിനും, ആർത്തിക്കും കുറവുണ്ടായില്ല. അവൻ തമ്മിൽ കൊന്നൊടുക്കിയും വളരാൻ നോക്കി. എന്നാൽ അവൻ തിരിച്ചറിഞ്ഞില്ല താൻ ചെയ്ത തെറ്റുകൾക്ക് മറുപടിയായി കൊറോണ എന്ന മഹാമാരി അവന്റെ ജീവന് ഭീഷണി ആകും എന്ന്.

ലോകത്താകമാനം ദുരന്തങ്ങൾ വിതച്ചു സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കുന്ന ഈ വ്യാധിയുടെ ഉത്ഭവം അന്വേഷിച്ചു ചെന്ന ശാസ്ത്രജ്ഞർ വിരൽ ചൂണ്ടിയത് തന്റെ സഹജീവികളുടെ ചോരക്കു വിലപേശുന്ന വുഹാൻ മാർക്കറ്റിലേക്കായിരുന്നു. അത് മാനവരാശിക്ക് തന്നെ ഒരു തിരിച്ചറിവായിരുന്നു. ഇനി, ഇനി എങ്കിലും മുനഷ്യന്റെ ക്രൂരതയും ചൂഷണവും പ്രകൃതിക്കും മൃഗങ്ങൾക്കും നേരെ കിട്ടാതിരിക്കാൻ. അല്ലാ എങ്കിൽ മനുഷ്യൻ എന്ന ജീവിയും മണ്മറയും.

വന്ദന ഷിബു
7 B ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ