പ്രളയം നമ്മെ പഠിപ്പിച്ചു
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല
പക്ഷെ നാം വളരെ വേഗം
മറന്നു ഈ സത്യം
നമ്മുടെ ഈ മറവിക്ക്,
പ്രവൃത്തിക്ക് തിരിച്ചടിയായി
വന്നു കൊറോണ
അന്ന് മൽസ്യത്തൊഴിലാളികൾ
ദൈവതുല്യരെങ്കിൽ
ഇന്ന് ആരോഗ്യപ്രവത്തകർ
വീട്ടിലിരുന്നു നാം നേരിടും
ഈ മഹാമാരിയെ
അകലം പാലിക്കാം നമുക്ക്
അകത്തിരികാം
കൈകൾ സോപ്പിട്ട് കഴുകിടാം
പരിസരം ശുചിയാക്കാം
അങ്ങനെ നേരിടാം ഈ വിപത്തിനെ
ലോക്കഡോൺ ലോക്കഡോൺ
ലോകമെങ്ങും ലോക്കഡോൺ.
വീട്ടിലിരിക്കുന്നു നാം കുടുംബത്തോടൊപ്പം
കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാം
ഫാക്ടറികളില്ല, വാഹനപെരുപ്പമില്ല.
റോഡിൽ മാലിന്യം തള്ളലുമില്ല.
നാം പ്രകൃതിയെ മലിനമാക്കുമ്പോൾ
പ്രകൃതിയമ്മ സ്വയം മാലിന്യമുക്ത -
മാക്കുന്നുവോ ഈ മഹാമാരികളിലൂടെ?....