06:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തീവണ്ടിയാത്ര <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തീവണ്ടി പാത തൻ മുകളിലെ യാത്രായാം
തീവണ്ടിയാത്രയിൽ പോകവേ ഞാൻ
ബാല്യകാലത്തിൽ ഞാൻ
പോയവഴികളെ തൊട്ടറിഞ്ഞ ഒന്നുടെ
കണ്ണിൽപതിയും മുമ്പേ
മറയുന്നു വയലും പുഴകളും ദൂരെയെങ്ങോ.
മത്സ്യത്തിനായിതാ പോകുന്നൊരാൾ തന്റെ
ചെറുതോണിയുമായി പുഴയിലേക്ക്.
ദൂരെവയലിൽ കിടാങ്ങളോടൊന്നിച്ചു
പുല്ലുതിന്നുന്നു പശുക്കളെല്ലാം.
ബാല്യത്തിൽ ഞാൻ കണ്ട
കാഴ്ചകളെല്ലാം ഒന്നുകൂടി
കണ്ട ആ വേളയിൽ
ആനന്ദ കണ്ണീർ പൊഴിക്കുന്നുവെൻ
മിഴികളിൽ നിന്നെന്റെ
കൈ തണ്ടിൽ മെല്ലെ മെല്ലെ...
കൃഷ്ണ പ്രിയ . ഇ
7 എ രാമഗുരു യു പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത