05:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിത പാഠങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ കേൾക്കുവിനിക്കഥ -
അല്ലിതു കാര്യം
കണ്ണുരുട്ടാതെ വടിയെടുക്കാതെ
പുസ്തകമില്ലാതെ പ്രൊജക്ടറില്ലാതെ
പച്ചയാം ജീവിതം നൽകുമറിവുകൾ
അല്ല - തിരിച്ചറിവ്
ഹുങ്കാരമോടെ മഹാമാരിയായി
തോരാതെ പെയ്ത് നിറഞ്ഞു കവിഞ്ഞ്
പൊങ്ങിപ്പരന്ന പ്രളയം - ഒന്നാമൻ
നെടിയോരു പുരയിൽ തിങ്ങിഞെരുങ്ങി
ഒരുമിച്ചുറങ്ങാനും ഉണരാനും ഉണ്ണാനും
എല്ലാരുമൊന്നെന്നും ഒരുമതൻപെരുമയും
ചുരുളഴിയും പൊരുളും ഞാനറിഞ്ഞു
അല്ല - ഞാനനുഭവിച്ചറിഞ്ഞു
ഇതു പാഠം ഒന്ന്
പലനാൾ കഴിഞ്ഞു മറവിയിലമരാതെ
രണ്ടാം ഭാഗമായ് വീണ്ടും പ്രളയം
മുമ്പേ പഠിച്ചവ മനപ്പാഠമായി
ഇന്നിതാ ഒച്ചയനക്കങ്ങളില്ലാതെ,
എവിടെ എപ്പോളെന്നറിയാതെ
നിനച്ചിരിക്കാതെ നാം പോലും അറിയാതെ
ഉള്ളിൽ പെരുകുന്ന വൈറസ്
വീടാം കൂടിന്റെ ഇത്തിരി വട്ടത്തിൽ
ഒത്തിരി അകലത്തിൽ
ഒരുമിച്ചു കൺകളിൽ നോക്കി
ഒത്തിരി നേരം ഇത്തിരിക്കാര്യങ്ങൾ
വീണ്ടും പറഞ്ഞും പിണങ്ങിയിണങ്ങിയും
നാളുകേറെ തള്ളിനീക്കാനും
ഞാൻ പഠിച്ചു- ഇതു പാഠം മൂന്ന്