ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി

22:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഓർക്കുക നമ്മൾ

മാലോകരേ

മഹാമാരിയാം കൊറോണയെ

നമ്മളിൽ നിന്നകറ്റുവാൻ

ത്യാഗമേറെ സഹിക്കണം

ഒന്നിച്ചിരുന്നു കളിക്കാൻ കഴിയാതെ

വിങ്ങിക്കരയുന്ന കുട്ടികളും

അമ്മയോടും അച്ഛനോടും സങ്കടങ്ങൾ പറയും കുരുന്നുകൾ

ഊണില്ല ഉറക്കമില്ല

നെട്ടോട്ടമോടുന്ന നിയമപാലകർ

ഡോക്ടർമാരും നഴ്സുമാരും കുടുംബത്തെപ്പോലും മറന്നിടുന്നു

ലോകത്തെ രക്ഷിക്കാൻ ഉറ്റവരായെന്നും നമ്മൾക്കരികിൽ കഴിഞ്ഞിടുന്നു

കണ്ടു നമ്മൾ 'നന്മയുടെ കരങ്ങൾ

പഠിച്ചു നാം വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ

പുകയില്ല പൊടിയില്ല ഒന്നുമില്ല കാതു തുളയ്ക്കുന്ന ശബ്ദമില്ല

കിളികൾ തൻ കളകളഗാതമുണ്ട്

പ്രകൃതി തൻ സുന്ദര സംഗീതവും
 

അനുശ്രീ ജെ
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത