കൂട്ടുകാരോട് ഞാൻ ഒരു നല്ല വാക്കോ തിടട്ടെ
പതിരില്ല, സത്യം നമ്മൾ തൻ മുന്നിലെ
മതവും ദൈവവും വൈറസ്സിൻ
വിപത്തിലോടുമ്പോൾ ശാസ്ത്രവും നന്മയും
മുന്നിലാകുന്നു.
ഒന്ന് നാമോർക്കണം
ഇതും പൊയ്പോകും
വരൂ നമുക്ക് മുന്നേറിടാം
വിരൽ കോർക്കേണ്ട, മനം ചേർക്കാമിനി
അകത്തിരിക്കാം അപരന് തണലേകാൻ
കഴുകി മാറ്റിടാം ഈ കൊടും വിപത്തിനെ
അകലമേകിടാം ചില ദിനങ്ങൾ കൂടെ
ഒരുമയോടെ നാം ജയിച്ചു വരും വരെ