കുടുക്കിട്ട കൊറോണ
അപ്പു : അച്ഛാ ,എത്ര ദിവസമായി ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ കഴിയുന്നു ?
വല്ലാത്ത കഷ്ടം തന്നെ !
അച്ഛൻ : അതിനെന്താ ഇത്ര കഷ്ടം?നമ്മൾ നാടിനെ രക്ഷിക്കുവാൻ വേണ്ടിയാണ് വീട്ടിലിരിക്കുന്നത്
അപ്പു: ങും ! പിന്നെ ,,,,,,,,,,കൊറോണ വരുംന്ന് പറഞ്ഞിട്ടല്ലേ?
അച്ഛൻ : നമ്മൾ വീട്ടിലിരിക്കുന്ന പോലെ എല്ലാരും വീട്ടിലിരുന്നാൽ മതി ഒരു കൊറോണയും വരില്ല .
നമ്മൾ പുറത്തു പോയി വിളിച്ചുകൊണ്ടു വരാതിരുന്നാൽ മതി .
അപ്പു: പുറത്തിറങ്ങാതിരുന്നാൽ മാത്രം ഇതു തടയാനാവുമോ?
നമുക്കും മറ്റുള്ളവർക്കും കുറേ ആവശ്യങ്ങൾ ഉണ്ടാവില്ലേ ?അപ്പോൾ എന്ത് ചെയ്യും?
'അമ്മ: ഉണ്ടാവും .........അപ്പോഴാണ് നാം ശ്രദ്ധിക്കേണ്ടത്
അപ്പു; എങ്ങനെ?
'അമ്മ: നമ്മൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .കൂട്ടം കൂടി നിൽക്കാതിരിക്കുക .അസുഖമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക
പുറത്തു പോയി വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകുക .പിന്നെ കണ്ണിലും മൂക്കിലും നിരന്തരം തൊടാതിരിക്കുക ,ഇതൊക്കെ ചെയ്‌താൽ മതി,
അപ്പു: വഴിയിൽ പോലീസുകാർ ഉണ്ടാവില്ലേ?അവർ തല്ലില്ലേ വണ്ടി ഓടിക്കുന്നതു കണ്ടാൽ ?
അച്ഛൻ : അതിന് ഒരു ദിവസം ഒരാൾ മാത്രം വണ്ടിയിൽ പോകുകയും മാസ്ക് ധരിക്കുകയും തക്കതായ കാരണം പറയുകയും ചെയ്‌താൽ അവർ ഒന്നും ചെയ്യില്ല പോരെ?
അപ്പു: എന്നാലും ഞങ്ങൾക്ക് വീട്ടിലിരുന്നു മതിയായി.
'അമ്മ: അതിനിവിടെ നിനക്ക് എന്തിന്റെ കുറവാ ?ഞങ്ങളെല്ലാരുമില്ലേ?പിന്നെന്താ?
അപ്പു: എന്ത് തന്നെയായാലും സ്‌കൂൾ.ടീച്ചർ .ഫ്രണ്ട്‌സ് ,,,,,,,,,,അതില്ലാത്ത സങ്കടം മാറില്ലല്ലോ .........
അച്ഛൻ: കുറച്ചു ദിവസം കഴിയട്ടെ .....ഈ കൊറോണയൊക്കെ അങ്ങ് പോകും .അപ്പോൾ സ്‌കൂളിൽ പോവാല്ലോ ....അത് പോരെ ?!!!!
|