ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കുടുക്കിട്ട കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുടുക്കിട്ട കൊറോണ


അപ്പു : അച്ഛാ ,എത്ര ദിവസമായി ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ കഴിയുന്നു ? വല്ലാത്ത കഷ്ടം തന്നെ ! അച്ഛൻ : അതിനെന്താ ഇത്ര കഷ്ടം?നമ്മൾ നാടിനെ രക്ഷിക്കുവാൻ വേണ്ടിയാണ് വീട്ടിലിരിക്കുന്നത് അപ്പു: ങും ! പിന്നെ ,,,,,,,,,,കൊറോണ വരുംന്ന് പറഞ്ഞിട്ടല്ലേ? അച്ഛൻ : നമ്മൾ വീട്ടിലിരിക്കുന്ന പോലെ എല്ലാരും വീട്ടിലിരുന്നാൽ മതി ഒരു കൊറോണയും വരില്ല . നമ്മൾ പുറത്തു പോയി വിളിച്ചുകൊണ്ടു വരാതിരുന്നാൽ മതി . അപ്പു: പുറത്തിറങ്ങാതിരുന്നാൽ മാത്രം ഇതു തടയാനാവുമോ? നമുക്കും മറ്റുള്ളവർക്കും കുറേ ആവശ്യങ്ങൾ ഉണ്ടാവില്ലേ ?അപ്പോൾ എന്ത് ചെയ്യും? 'അമ്മ: ഉണ്ടാവും .........അപ്പോഴാണ് നാം ശ്രദ്ധിക്കേണ്ടത് അപ്പു; എങ്ങനെ? 'അമ്മ: നമ്മൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .കൂട്ടം കൂടി നിൽക്കാതിരിക്കുക .അസുഖമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക പുറത്തു പോയി വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകുക .പിന്നെ കണ്ണിലും മൂക്കിലും നിരന്തരം തൊടാതിരിക്കുക ,ഇതൊക്കെ ചെയ്‌താൽ മതി, അപ്പു: വഴിയിൽ പോലീസുകാർ ഉണ്ടാവില്ലേ?അവർ തല്ലില്ലേ വണ്ടി ഓടിക്കുന്നതു കണ്ടാൽ ? അച്ഛൻ : അതിന് ഒരു ദിവസം ഒരാൾ മാത്രം വണ്ടിയിൽ പോകുകയും മാസ്ക് ധരിക്കുകയും തക്കതായ കാരണം പറയുകയും ചെയ്‌താൽ അവർ ഒന്നും ചെയ്യില്ല പോരെ? അപ്പു: എന്നാലും ഞങ്ങൾക്ക് വീട്ടിലിരുന്നു മതിയായി. 'അമ്മ: അതിനിവിടെ നിനക്ക് എന്തിന്റെ കുറവാ ?ഞങ്ങളെല്ലാരുമില്ലേ?പിന്നെന്താ? അപ്പു: എന്ത് തന്നെയായാലും സ്‌കൂൾ.ടീച്ചർ .ഫ്രണ്ട്‌സ് ,,,,,,,,,,അതില്ലാത്ത സങ്കടം മാറില്ലല്ലോ ......... അച്ഛൻ: കുറച്ചു ദിവസം കഴിയട്ടെ .....ഈ കൊറോണയൊക്കെ അങ്ങ് പോകും .അപ്പോൾ സ്‌കൂളിൽ പോവാല്ലോ ....അത് പോരെ ?!!!!

അപ്സര ആർ
3 A ആർ.കെ .എം.എ .എൽ.പി.എസ് .കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ