കാലചക്രം ഉരുണ്ടു നീങ്ങവേ കാറ്റായി കടലായി ഒഴുകി തഴുകി കാർമേഘംപോൽ ഇരുണ്ട് കറുത്തു കരിവണ്ടുപോൽ പാറിപറന്നു മനുഷ്യജീവനിൽ പൊടുന്നനെ കയറി മനുഷ്യജീവനെ പൊടിയായി തീർത്തു കുഞ്ഞിക്കാലും വൃദ്ധകരങ്ങളും തകർത്തെറിഞ്ഞു കൊറോണ ഒത്തിരി ജീവൻ ശിരസ് നമിച്ച് ഒത്തിരി നാളുകൾ കൂട്ടിൽ അടഞ്ഞു സ്വപ്നങ്ങൾ തൻ ചിറകൊടിഞ്ഞു ജീവനാശിനിയാം കൊറോണ മൂലം ദാരിദ്യം തീർക്കാൻ വിശപ്പടക്കാൻ നിറവായി തീർന്നു ഗവണ്മെന്റ് ധൈര്യം പകരാൻ ജീവൻ വെടിയാൻ ഉറച്ചു നിന്ന് ആതുര ശുശ്രുഷാ അംഗങ്ങൾ മനുഷ്യമക്കൾ കൈകോർത്തു മലപോൽ വന്ന കൊറോണക്കെതിരെ പ്രതിരോധമാർഗ്ഗങ്ങൾ വിപുലമാക്കി ലോക്ക് ഡൗണും അതിശക്തമാക്കി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത