സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മഹാമാരി ഓർമപ്പെടുത്തുന്നത്

16:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി ഓർമപ്പെടുത്തുന്നത് |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി ഓർമപ്പെടുത്തുന്നത്

പ്രകൃതി സന്തുലിതമാണ്. അതിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ പ്രകൃതി നമുക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകും.ഈ മുന്നറിയിപ്പുകൾ നാം അവഗണിക്കുമ്പോൾ അത് ദുരന്തങ്ങളായി മാറും. അങ്ങനെയുള്ള രണ്ട് മുന്നറിയിപ്പായിരുന്നു ഈ കഴിഞ്ഞ രണ്ട് വർഷം നാം അനുഭവിച്ച പ്രളയങ്ങൾ. നാം അതിനെ എത്രത്തോളം മുഖവിലയ്ക്ക് എടുത്തു എന്ന് ചിന്തിച്ചാൽ തന്നെ മതി നമുക്ക് കാര്യങ്ങൾ മനസ്സിലാവാൻ. കുന്നിടിച്ചും തണ്ണീർത്തടങ്ങൾ നികത്തിയും പാറപൊട്ടിച്ചും നാം മണിമാളികകളും ഫ്ലാറ്റ് സമുച്ചയങ്ങളും കെട്ടിപ്പൊക്കിയപ്പോൾ നാം ഒർത്തില്ല ഇതെല്ലാം നമ്മുക്ക് തന്നെ തിരിച്ചടിയാവും എന്ന്. ഈ പ്രളയങ്ങൾ നമുക്ക് ലഭിച്ച മുന്നറിയിപ്പുകൾ ആണ്.അത് നാം സൗകര്യപ്രദമായി മറന്നുകളയുന്നു. ഇത് തന്നെയായിരുന്നു ചൈനയിലെ ജനങ്ങളും ചെയ്തത്.അവർക്ക് ലഭിച്ച മുന്നറിയിപ്പുകൾ അവർ സൗകര്യപ്രദമായി മറന്നുകളഞ്ഞു.വന്യജീവി മാംസ കച്ചവടമാണ് ചൈന കൊറോണ വൈറസിന്റെ ഉൽഭവത്തിന് കാരണമായത്. വന്യജീവി വേട്ട ചൈനയ്ക്ക് അനുവദിക്കോണ്ടി വന്നത് രാജ്യത്ത് പട്ടിണിമരണങ്ങൾ അതിരു കവിഞ്ഞപ്പോൾ ആണ്.1970കളിൽ ചൈന രാജ്യത്ത് മൃഗമാംസം വിൽക്കാനുള്ള അവകാശം കുത്തക മുതലാളിമാർക്ക് കൈമാറി. അതോടെ ജനങ്ങൾ പെറുതിയിൽ ആയി.കുത്തക കമ്പനികൾ അവർക്ക് ഇഷ്ടമുള്ള വിലയിൽ മാംസം വിറ്റു.അതോടെ നിത്യ ഭക്ഷണത്തിന് പോലും ജനം പെറുതിമുട്ടി. മാംസഉൽപാദനവും കമ്പനികളുടെ കൈകളിൽ ആയതോടെയും മറ്റു പല കാരണങ്ങളാലും രാജ്യത്ത് പട്ടിണി മരണങ്ങൾ പെരുകി തുടങ്ങി .പട്ടിണി മറിക്കടക്കാൻ ജനങ്ങൾ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ തുടങ്ങി .അന്ന് രാജ്യത്ത് വന്യമൃഗവേട്ട നിരോധിക്കപ്പെട്ടിരുന്നു. ജനങ്ങൾ പട്ടിണി മറികടക്കാൻ കണ്ടെത്തിയ പുതിയ മാർഗം സർക്കാർ ഒന്നും നോക്കാതെ അംഗീകരിച്ചു. വന്യജീവി വേട്ടയാടൽ രാജ്യത്ത് അനുവദിനിയമാക്കി. കാലക്രമേണ ഇത് രാജ്യത്ത് വലിയ കച്ചവടമായി മാറി. രാജ്യത്ത് ഇത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കി.ഇത് ഒരു വലിയ ലോബിയായി വളർന്നു.വുഹാനിലെ വൈറ്റ് മാർക്കറ്റ് ഇതിന്റെ ആസ്ഥാനമായി മാറി. ലോബിക്ക് സർക്കാറിലുള്ള സ്വാധീനവും ഇത് രാജ്യത്ത് ഉണ്ടാക്കുന്ന സാമ്പത്തിക ലാഭവും സർക്കാറിനെ ഇതിനെ വീണ്ടും നിരോധിക്കുന്നതിൽ നിന്ന് പിൻതിരിപ്പിച്ചു.കാട്ടിൽ നിന്ന് മൃഗങ്ങളെ ജീവനോടെ പിടിച്ച് കൊണ്ട് വന്ന് അവശ്യക്കാർക്ക് മാംസം ആക്കി കെടുക്കുകയാണ് പതിവ്.2002 ൽ പ്രകൃതി ചൈനക്ക് ഒരു മുന്നറിപ്പ് നൽകി. അന്ന് സായ് കൊറോണയായിരുന്നു വില്ലൻ. സമീപ രാജ്യങ്ങളിലും അത് പടർന്ന് പിടിച്ചു. ആയിരകണക്കിന് ആളൂകൾ മരണപ്പെട്ടു. അന്ന് വൈറ്റ് മാർക്കറ്റ് അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് പൂട്ടിയെങ്കിലും സായി കൊറോണ നിന്നതോടെ കുടുതൽ കാര്യക്ഷമമായി തന്നെ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. വിദേശത്ത് നിന്ന് പോലും ഇങ്ങോട്ട് ആളുകൾ എത്തി.നമ്മൾ പ്രളയം മറക്കുന്ന പോലെ അവരും അത് എന്നോ മറന്നു.പിന്നെ വന്നത് മഹാ ദുരന്തമായിരുന്നു. ലോകം മുഴുവൻ അത് പടർന്ന് പിടിച്ചു. ഇപ്പോൾ തന്നെ കോവിഡ്-19 എന്ന കൊറോണ ലക്ഷത്തിലേറെ ആളുകളെ കൊന്നു.ചൈന ഒരിക്കലും പ്രതിക്ഷിക്കാത്ത ഒരു തിരിച്ചടി.ഇതിലും അവർ പാഠം പഠിച്ചില്ല. അത്ര കാര്യക്ഷമമല്ല എങ്കിലും വെറ്റ് മാർക്കറ്റ് ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നു. ദൈവം ഈ വൈറസിനെതിരെയുള്ള നമ്മുടെ പോരാട്ടം വിജയിപ്പിക്കട്ടെ. ഈ പറഞ്ഞത് ഒന്നും ചൈനിസ് സർക്കാറിന്നെ കുറ്റം പറയാനല്ല, മറിച്ച് കേരളീയ ജനതയ്ക്ക് ഇതിൽ വലിയ പാഠമുണ്ട്.അതുൾകൊള്ളാൻ വേണ്ടിയാണ്. പ്രകൃതിയെ ഒരിക്കലും അവഗണിക്കരുത്. അതിന്റെ മുന്നറിയിപ്പുകളെ കുറച്ച് കാണരുത്. കേരളത്തിന് പ്രകൃതി രണ്ട് മുന്നറിയിപ്പുകൾ നൽകി .ഇനി ഒരു പക്ഷെ ഒരു മഹാദുരന്തമാവും. പ്രകൃതിയുടെ സന്തുലനാസ്ഥ ഇനിയെങ്കിലും കാത്ത് സൂക്ഷിക്കണം. സർക്കാർ ഇതിന് ശക്തമായ നടപടികൾ തന്നെ എടുക്കണം. മുന്നറിപ്പുകൾ അവഗണിക്കരുത്. പാറപൊട്ടിക്കലും കുന്നിടിക്കലും പുഴ നികത്തലും ഇന്ന് ഒട്ടും കുറഞ്ഞിട്ടില്ല. മുന്നറിയിപ്പുകൾ പാഠമായിട്ടില്ല എങ്കിൽ പ്രകൃതി നമ്മെ ദുരന്തങ്ങളിലൂടെ പാഠം പഠിപ്പിക്കും. അതാണ് നാം കണ്ടത്. കഴിഞ്ഞ രണ്ട്ദുരന്തങ്ങളും ഈ കൊറോണ ദുരന്തവുമൊക്കെ നമ്മെ കണ്ണ് തുറപ്പിച്ചില്ല എങ്കിൽ മഹാദുരന്തമാകും ഫലം. ഒരു പക്ഷെ അതിൽ നമ്മളും തുടച്ച്നീക്കപ്പെടും. ഒ.എൻ.വി പറഞ്ഞത് പോലെ നാം ഭൂമിയക്ക് ചരമഗീതം എഴുതാൻ ശ്രമിക്കുന്നു. പക്ഷെ നാം അറിയുന്നില്ല അത് നമ്മുടെ കൂടി ചരമഗീതമാണ് എന്ന്.


അഷീഖ് മർജാൻ എ കെ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം