Login (English) Help
നഷ്ടമായി കൊണ്ടിരിക്കുന്ന പലതും - സ്വന്തമായുള്ളൊരു കാലമുണ്ടായിരിന്നു. പിടിപ്പുക്കേടിന്റെ ഫലമിന്നിതനുഭവിക്കുന്നു - മാലോകർ മുഴുവനും . കാത്തുവെച്ചു പൂർവികർ തന്നത് കാത്തിടാതെ - കളയുന്ന നമ്മളെല്ലാവരും , അന്യന്റെ പറമ്പും, പൊതുയിടങ്ങളും - സ്വന്തമായി കണ്ടു മാലിന്യങ്ങൾ - വലിച്ചെറിഞ്ഞിട്ടുവാൻ മാത്രം. കുതിക്കുന്ന ലോകർ തുപ്പുന്ന വിഷ പുകയിതാ ശ്വസിച്ചിടുന്നു , നമ്മുടെ അമ്മയാം പ്രകൃതി. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നുവോ ? അതോ , ഹൃദയമില്ലായ്മയുടെ സുച്ചനയോ ? കഷ്ടം ! അമ്മതൻ മടിയിൽ കിടന്നു കൊണ്ടാ - പൂമുഖം ദഹിപ്പിക്കുന്നുവോ, കാലം ബാക്കിയാണ് ... ഒത്തുചേർന്നിടാം , താങ്ങായിടാം നശിച്ചു പോകുന്ന - പ്രകൃതിയെ ഉയർത്തിടാം. നല്ല പാഠം ങ്ങൾ ചൊല്ലി കൊടുക്കാം വൃത്തിയോടെന്നും സംരക്ഷിച്ചിടുവാൻ .