14:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35002(സംവാദം | സംഭാവനകൾ)(Alan Poem)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ നന്മയ്ക്കായ്
നാടിന്റെ നന്മയ്ക്കായ്
ഉണരട്ടെ കാഹള ധ്വനികൾ
തച്ചുടക്കട്ടെ പലവർണ്ണ പതാകകൾ
ഏന്തിടട്ടെ കൈ മെയ് മറന്നു കരങ്ങൾ
അണിനിരന്നിടട്ടെ ഷൈലജ ടീച്ചറിന് പിന്നിൽ
പാറി പടർന്നു പിടിക്കും വൈറസിനെന്തു പാർട്ടി
പാറി പടർന്നമർത്തും മരണത്തിനെന്തു ജാതി
പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ
മാറ്റമില്ല മൃത്യു സുനിശ്ചിതം
നീട്ടിയ കരങ്ങളിൽ മുറുകെ പിടിക്കാം
പ്രളയ നിപ്പ പോലും തോൽപ്പിച്ച ചങ്കുറപ്പിൽ
നാടിൻ പുതുഉണർവ്വിനായ് ഒന്നുചേരാം
മാനിക്കാം ഓതിടും വാക്കുകളെ
തുരത്തിടാം വൈറസ് എന്ന മഹാ വിപത്തിനെ