എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/തടുത്ത് നിർത്താം രോഗങ്ങളെ...

തടുത്ത് നിർത്താം രോഗങ്ങളെ...


രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് രോഗപ്രതിരോധശേഷി.  പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും ജന്മനാ തന്നെ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും. രോഗപ്രതിരോധ ശേഷി കുറയുമ്പോൾ രോഗത്തിന് അടിമയാകും.  പൂർണ്ണ ആരോഗ്യമുള്ള ശരീരത്തിൽ രോഗപ്രതിരോധ ശേഷിയും പൂർണ്ണമായി രിക്കും.  ജന്മനാൽ കിട്ടുന്ന പ്രതിരോധശേഷി പോഷകാഹാരങ്ങൾ കഴിക്കുന്നതുവഴിയും വ്യായാമമുറകളിലൂടെയും നിലനിർത്താം. ആരോഗ്യവാനായ ഒരാളിന് സ്വന്തം ശരീര ശേഷി കൊണ്ട് ഏതുതരം ജോലിയും ചെയ്യാൻ കഴിയുന്നു. രോഗപ്രതിരോധശേഷി നില നിർത്തുന്നതിന് ഉറക്കവും ഒരു പ്രധാന ഘടകമാണ്.  ഒരു ശരാശരി മനുഷ്യന് ഒരു ദിവസം കുറഞ്ഞത് എട്ടു മണിക്കൂർ ഉറക്കം ആവശ്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നാനാതരം മരുന്നുകൾ ലഭ്യമാണെങ്കിലും പ്രകൃതി ദത്ത മാർഗങ്ങളിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ്  ഉത്തമം.  ആരോഗ്യം സമ്പത്ത് എന്ന വാക്യം എപ്പോഴും മനസ്സിൽ വയ്ക്കുക.

  അഭിനന്ദ് എസ്
6 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം