(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം എന്നാൽ മാലിന്യ പരിപാലനം. പണ്ടുകാലം മുതലേ ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപിലാണ് എന്ന് നാം അഭിമാനിക്കാറുണ്ട് പക്ഷെ വ്യക്തി ശുചിത്വത്തിൽ മുൻപിൽ നിൽക്കുന്ന നാം പരിസരശുചീകരണത്തിൽ പലപ്പോഴും പിന്നിലാണ് എന്ന് പറയാതെ വയ്യ.
ശുചിത്വം മൂന്ന് രീതിയിൽ ഉണ്ട്.
1. വ്യക്തി ശുചിത്വം.
2. പരിസരശുചിത്വം.
3. സമൂഹശുചിത്വം.
നാം വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക. ഓരോരുത്തരും ഇങ്ങനെ ചെയ്യുന്നതിലൂടെ സമൂഹവും ശുചീകരിക്കപ്പെടുന്നു. ഇന്നു വളർന്നുവരുന്ന തലമുറ വിചാരിച്ചാൽ ഈ സമൂഹവും നമ്മുടെ രാജ്യവും ശുചിത്വത്തിനു മുന്നിലാകും.