സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വാതിൽ

12:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാതിൽ

എനിക്കു കിട്ടിയ വീട്അ
കവും പുറവുമില്ലാത്തതായിരുന്നു.
അതിലെ ജീവിതം പരമസുഖമായിരുന്നു.
അങ്ങനെയിരിക്കെ ഞാനതിൽ ചെറിയൊരകമുണ്ടാക്കി.
അതോടെ പുറവുമുണ്ടായി.
അന്നു മുതലെന്റെ ജീവിതം അകവും പുറവുമുള്ളതായി.

ഞാൻ കാലം കൊണ്ട് കളിക്കുകയോ
കാലമെന്നെക്കൊണ്ട് കളിക്കുകയോ
കാലവും ഞാനുമൊന്നിച്ചു കളിക്കുകയോ
കാലം പെണ്ണാണോ ആണ്ണാണോ
നപുംസകമല്ലെന്നു തീർച്ച.
കാലത്തിന്റെയും
ലോകത്തിന്റെയും
ഇടയ്ക്കു കിടന്ന് ഞെരുങ്ങിഞെരുങ്ങിയാണ്
ഞാനീകോലത്തിലായത്.


ദേവിക ജി കുറുപ്പ്
8 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത