റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി
പ്രക്യ തി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍ ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .
സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന്‍ പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന്‍ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു..
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി | |
---|---|
വിലാസം | |
കോന്നി പത്തനംതിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
26-01-2010 | Rvhss konni |
ചരിത്രം
1923 ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എന്‍.രാമന്‍പിള്ളയായിരൂന്നു ആദ്യ കാല മാനേജര്‍.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതില്‍ വീട്ടിലാണ് സ്കൂള്‍ താല്‍കാലികമായി പ്രവര്‍ത്തനം ആരംഭിച്ചത്. 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ശ്രീ.എം.കെ.ഗോപാലന്‍നായര്‍ ഹെഡ്മാസ്റ്റര്‍ ആയും പി.ജി.നാണുപിള്ള, പി.എന്‍.ചെല്ല പ്പന്‍പിള്ള,കെ.എന്‍.പരമേശ്വര പണിക്കര്‍ എന്നീ 3 അധ്യാപകരും 28 വിദ്യാര്‍ത്ഥികളും മാത്രമാണ് ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 2700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെ ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു.
ഭൗതികസൗകര്യങ്ങള്‍
4.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂള്‍ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിന്‍സിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ,ഹയര്‍ സെക്കന്‍ഡറിവിഭാഗവും
പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകള്‍വീതമുള്ള പ്രത്യേ കം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു .
സ്കൂളില്‍ ത്രീഫെയ് സ് വൈദ്യുത കണക്ഷന്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു . അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6 ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്
എന്‍ സി സി
റെഡ്ക്രോസ്
ഐ റ്റി കോര്‍ണര്‍
വിദ്യാരംഗം കലാസാഹിത്യവേദി<
സയന്‍സ് ക്ളബ്ബ്
സോഷ്യല്‍സയന്‍സ് ക്ളബ്ബ്
മാത് സ് ക്ളബ്ബ്
ഇക്കൊ ക്ളബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍ സര്‍വ്വശ്രീ. കെ.ആര്‍.മാധവന്‍ പിള്ള സര്‍വ്വശ്രീ. വി.ഐ.ജോണ്‍ സര്‍വ്വശ്രീ. വി.കെ.ശങ്കുണ്ണി പിള്ള സര്‍വ്വശ്രീ. സി.ജി.നാരായണ പിള്ള സര്‍വ്വശ്രീ. എച്ച്.പരമേശ്വരന്‍ പിള്ള സര്‍വ്വശ്രീ. എന്‍.സുകുമാര പിള്ള സര്‍വ്വശ്രീ. എം.എന്‍.ഈപ്പന്‍ സര്‍വ്വശ്രീ. കെ.ശിവരാന്‍ നായര്‍ ശ്രീമതി. സി.ഒ.ശോശാമ്മ സര്‍വ്വശ്രീ. എം.കെ.രവീന്ദ്രനാഥ് ശ്രീമതി. പി.രത്നകുമാരി സര്‍വ്വശ്രീ. കെ.ജി.രാജന്‍ നായര്‍ ശ്രീമതി. എം.എന്‍.രാധാമണി സര്‍വ്വശ്രീ. എ.ശശികുമാര്‍ സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു ..
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ
വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്, ഗവണ്‍മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന എന്‍.ഗോപാലക്യഷ് ണന്‍ നായര്‍ ഐ എ എസ്,ദീര്‍ഘകാലം എന്‍.എസ്.എസ്.ബി.എഡ് കോളജ് പ്രിന്‍സിപ്പലും ഇപ്പോള്‍ അടൂര്‍ ബി.എഡ്.സെന്ററിന്റെ പ്രിന്‍സിപ്പലുമായ പ്രൊഫ .എസ്.എന്‍.സുകുമാരന്‍ നായര്‍, ഗോഹത്തി യൂണിവേഴ് സിറ്റി പ്രൊഫസര്‍ ആയിരുന്ന എം.ക്യഷ് ണന്‍കുട്ടി, സി.എസ്.ഐ.ആര്‍. റീജിയണല്‍ ഡയറക്ടര്‍ ആയ ഡോ.വിജയ് നായര്‍,സുപ്രസിദ്ധ യൂറോളജിസ്റ്റ് ഡോ.എന്‍.ഗോപകുമാര്‍ (തിരുവനന്തപുരം) മുന്‍ ഡിക് ട്രിക്റ്റ് ആന്റ് സെക്ഷന്‍ ജഡ്ജും പത്തനംതിട്ട എന്‍.എസ്. എസ്.യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്.ട്രഷററുംമായ അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണല്‍ ഓഫീസറായിരുന്ന ശ്രീ.പി.എന്‍.രബീന്ദ്രനാഥ്, ഡല്‍ഹി കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.റ്റി.എന്‍.വിശ്വ നാഥന്‍ നായര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികളില്‍ ചിലരാണ്. നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികള്‍ പ്രശസ്ത മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡിനും കോന്നി ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂര്‍റോഡിനോട് ചേര്‍ന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയില്‍നിന്നും 10 കിലോമീറ്റര്‍കിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റല്‍, നിര്‍മ്മാണം പുര്‍ത്തിയായി വരുന്ന മിനി സിവില്‍സ്റ്റേഷന്‍തുടങ്ങിയ പ്രമുഖ സ്പാപനങ്ങള്‍ക്കു സമീപമാണ് സ്കൂള്സ്ഥിതി ചെയ്യുന്നത്.
|