11:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി വർണ്ണങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പട്ട് വിരിച്ചതുപോലൊരു
പ്രഭയേറുന്ന പുൽതകിട്
പിച്ചി, താമര, പൂക്കൾ വിടർത്തും
സുഗന്ധമടങ്ങിയ നിറപ്പകിട്ട്
നല്ലൊരു ചിത്രം വരച്ചതുപോലൊരു
പ്രഭയേറും നിറമുള്ള വർണ്ണങ്ങൾ
ഉരുണ്ടുണ്ടൊരു കല്ലുണ്ട്
അതിൽ നിറയെ വെളുത്ത കൊക്കുകളും
അതിൽ കാവി നിറമുള്ള ചിത്രമുണ്ട്
പച്ചിലയുള്ളൊരു മാവുണ്ട്
ധര നീലയാക്കും നീലാകാശം
അതിലായിരം പറവകൾ പറക്കുന്നു
മഞ്ഞ നിറമുള്ള സൂര്യനുണ്ട്
ആ സൂര്യൻ നയിക്കും ജനതയുണ്ട്
വനത്തിൽ നിറയും ചെഞ്ചുമപ്പ്
ആരുവിടർത്തുന്നൊരു നിറപ്പകിട്ട്
അപ്പോൾ വരുന്നിതാ
കറുത്ത നിറമുള്ള മേഘങ്ങൾ
ആ മേഘം പരത്തിയ വർണ്ണങ്ങൾ
മയക്കുന്നു നമ്മിലെ വർണ്ണങ്ങൾ