വൈറസ്

നമുക്കറിയാം ലോകമെമ്പാടും കൊറോണ വൈറസ് നാശംവിതച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും ഇന്ന് ഇറ്റലി, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത മഹാമാരിയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 21 ദിവസത്തെ ലോക്ക് ഡൗണിലാണ് നാമിപ്പോൾ .ഈ ലോക്ക് ഡൗൺ കാലത്ത് വൈറസ് എന്ന സിനിമ ഞാൻ കാണാനിടയായി. 2018 ൽ നമ്മുടെ കേരളത്തിലെ കോഴിക്കോട് ജില്ലയെ വിറപ്പിച്ച നിപ്പാ എന്ന വിപത്തിൻറെ ഇരകളായ വരും ആ വിപത്തിനെ ചെറുത്തു തോൽപ്പിക്കാൻ നമ്മുടെ ഗവൺമെൻറ് സ്വീകരിച്ച നടപടികളും ആരോഗ്യ പ്രവർത്തകരുടെ പ്രയത്നവും ആണ് ഈ സിനിമയുടെ പ്രമേയം. ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ഒരു ചെറുപ്പക്കാരനിലാണ്. അയാളിൽനിന്നും ഒരുപാട് പേരിലേക്ക് ഈ രോഗം പടർന്നിരുന്നു . ഒന്നു അയാളുടെ മരണവും അയാളുടെ അച്ഛൻറെ മരണവും ആണ് ദുരൂഹത യിലേക്ക് നയിച്ചത് . പിന്നീട് ഇവരുടേത് പോല തന്നെയുള്ള രോഗലക്ഷണങ്ങളും ആയി ആളുകൾ ചികിത്സതേടി തുടങ്ങി യപ്പോഴാണ് ആരോഗ്യവകുപ്പ് ഇത് വൈറസ് ആണെന്നും പിന്നീട് നിപ്പ ആണെന്നും സ്ഥിരീകരിച്ചത് . ഇന്ത്യയിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയതും ഇതിനു മരുന്നില്ല എന്നതും നമ്മെ ഭീതിയിൽ ആക്കി. നമ്മുടെ ഭരണാധികാരികളുടെ കുറ്റമറ്റ ആസൂത്രണങ്ങളും ആരോഗ്യ പ്രവർത്തകരുടെ കഠിനപ്രയത്നവും ഈ മഹാവിപത്തിനെ ചെറുത്തുതോൽപ്പിക്കാൻ നമ്മെ സഹായിച്ചു . അതിൽ സ്വന്തം ജീവൻ മറ്റുള്ളവർക്ക് വേണ്ടി വെടിഞ്ഞ് ഒരു മലയാളി നഴ്സും. ഡോക്ടർമാരും നഴ്സുമാരും നമുക്ക് ദൈവങ്ങളായി . ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ കളക്ടർ അടക്കം എല്ലാവരും ഒരുമിച്ചു നിന്ന് ആ വിപത്തിൽ നിന്ന് നാം കരകയറി. എങ്കിലും നിപ്പയുടെ ഉറവിടം എന്താണെന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു .ഇതുപോലെ ഇന്ന് കൊറോണാ വൈറസിനെ നാം ചെറുത്തു തോൽപ്പിക്കുക യാണ്. സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചുകൊണ്ട് നാം ഒറ്റക്കെട്ടായി ഈ മഹാമാരി പടരുന്നത് ഇല്ലാതാക്കുന്നു . മാസ്കും കൈയുറകൾ പോലുള്ള സുരക്ഷാസംവിധാനങ്ങൾ നമ്മൾ ഉപയോഗിക്കുന്നു . നമ്മുടെ പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ ഇവരൊക്കെ ഇപ്പോഴും നമുക്ക് ദൈവങ്ങളാണ്. ഈ സമയത്ത് നമ്മുടെ നാടിനെ രക്ഷിക്കാൻ കഠിന പ്രയത്നത്തിലാണവർ . അവരെ മനസ്സിൽ നാം നാം അഭിനന്ദിക്കുന്നു . ഈ കൊറോണ കാലത്ത് നാം കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് വൈറസ് . ആ വിപത്തിനെ തോൽപ്പിച്ചപോലെ കൊറോണ എന്ന മഹാമാരിയെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെ നമുക്ക് തോൽപ്പിക്കാൻ കഴിയും. നമുക്ക് സാധിക്കും കാരണം ഇത് കേരളമാണ് STAY HOME STAY SAFE

വൈഗ പി ആർ
4 രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം