10:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48528(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ സമ്മാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പു ഒരു ദിവസം റോഡരികിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ പ്ലാസ്റ്റിക് കുപ്പി വഴിയിൽ ഇടുന്നത് കണ്ടത്. അപ്പു അയാളോട് പറഞ്ഞു." പ്ലാസ്റ്റിക് വലിച്ചെറിയാൻ പാടില്ല". അപ്പു അവിടെ ഉണ്ടായിരുന്ന കുപ്പികളും പ്ലാസ്റ്റിക് കവറുകളും പെറുക്കി എടുത്തു അടുത്തു കണ്ട വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഇതു കണ്ട് അയാൾക്ക് അപ്പുവിനോട് സ്നേഹം തോന്നി. അയാൾ തന്റെ ബാഗിൽനിന്ന് ഒരു പൊതിയെടുത്ത് അവന് കൊടുത്തു.,, നല്ല പഴുത്ത മാങ്ങ ... അപ്പുവിന് സന്തോഷമായി. അവൻ വീട്ടിലെത്തി അമ്മയോടും അഛനോടും സമ്മാനം കിട്ടിയ കാര്യം പറഞ്ഞു. അപ്പുവിന്റെ നല്ല പ്രവൃത്തി കണ്ട് അവർ സന്തോഷിച്ചു