സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് നാം ഓരോരുത്തരും ജീവിക്കുന്ന സമുഹത്തിൽ 2020 എന്ന വർഷം കടന്നുവന്നിരിക്കുകയാണല്ലോ. 2020 വർഷത്തിൽ ലോകമെമ്പാമുടുള്ള ആളുകൾ നേരിടുന്ന ഒരു വിപത്താണ് കൊറോണ വെെറസ്. എല്ലാ വർഷവും ഓരോ വിപത്തുകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു രോഗം മലയാളികളടക്കമുള്ളവർക്ക് നേരിടേണ്ടി വന്നത്. അതിനാൽ തന്നെ ഈ രോഗത്തെയും പൂർണമായി നശിപ്പിക്കും എന്ന് തന്നെയാണ് മനുഷ്യമനസ്സിൻെറ ഏറ്റവും വലിയ ശക്തി. കോവിഡ് 19 എന്ന കൊറോണ വെെറസ് മനുഷ്യ ജീവനെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. എങ്കിലും മനുഷ്യർ എല്ലാവരും ഒറ്റക്കെട്ടായി അതിനെ ചെറുക്കുവാൻ തയ്യാറാവുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന ലോക സന്ദേശം മുഴുവനായി ലോകത്തിലേക്ക് മനുഷ്യർ വ്യാപിപ്പിച്ചു. കോവിഡ് 19 എന്ന മാരകരോഗത്തെ ലോകത്തിൽ നിന്നും അകറ്റി ഓടിക്കാൻ മനുഷ്യരെല്ലാവരും ഒറ്റക്കെട്ടായിട്ടാണ് ഇന്ന് ഈ ലോകത്തിൽ ജീവിക്കുന്നത് തന്നെ. കോവിഡ് 19 നെ തടയാനായി സമൂഹത്തിൽ എല്ലാവരും ഒട്ടേറെ മുൻകരുതലുകൾ എടുത്തിരിക്കുകയാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഇന്ന് രോഗം കണ്ടു വരികയാണ്. ലോകമെമ്പാടും പടർന്നു പിടിച്ച ഈ രോഗം മുഴുവനായും ഇല്ലാതാക്കാൻ സാധിക്കും എന്ന ജനങ്ങളുടെ ആത്മവിശ്വാസമാണ് ഇന്ന് ഈ ലോകത്തിൽ ജനങ്ങളെ ധൈര്യപൂർവം ജീവിക്കാൻ സഹായിക്കുന്ന പ്രധാനഘടകം. ലോകത്തെ വിറപ്പിച്ച് കോവിഡ് മുന്നോട്ട് നീങ്ങുന്നു. ഈ കോവിഡ് കാലത്തും നമ്മുടെ കൂടെ ഉണ്ടാവുന്നത് നമ്മുടെ സർക്കാർ ആണ്. പ്രവാസികളോട് കേന്ദ്ര സർക്കാർ ഭീതി വേണ്ട, കൂടെയുണ്ട് എന്ന് ഉറപ്പു നൽകുന്നു. കണ്ണൂർ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ '66' ആണ്. കണ്ണൂരിൽ മൊത്തം നിരീക്ഷണത്തിൽ കഴിയുന്നത് '8182' ആളുകളും ആണ്. എന്നാൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത് 8071. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത് ' 111' ആളുകൾ. ഇന്ന് ലോകത്ത് കോവിഡ് 19 എന്ന രോഗത്തെ തടയാൻ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നു. ഇന്ന് ഈ കോവിഡ് കാലത്ത് എല്ലാ പൊതുപരിപാടികളും അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കാസർഗോഡും കണ്ണൂരും ആണ് രോഗബാധ ഉള്ളത്. നമ്മുടെ ലോകം കടുത്ത പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത്. രോഗത്തെ പൂർണമായും തടയാൻ ഇന്ന് ഈ ലോകമെമ്പാടും ലോക്ഡൗൺ നടത്തിവരികയാണ്. വാഹനങ്ങളോ പരിപാടികളൊ കേന്ദ്രങ്ങളോ ഇന്ന് പ്രവർത്തിക്കുന്നില്ല. എല്ലാവരും വീടുകളിൽ തന്നെ ആയിരിക്കുന്നു. രോഗത്തെ തടയുവാനുള്ള ഒന്നാമത്തെ മാർഗമാണ് ലോക്ക്ഡൗൺ. മെയ് മാസം അവസാനം വരെ ലോകത്തു ഒരു പരിപാടികളും നടത്താൻ പാടില്ല എന്ന നിയമവും ഇന്ന് വന്നിരിക്കുന്നു. പുറത്തുപോയി വന്നതിനു ശേഷം കൈകൾ സോപ്പും, ഹാൻഡ് വാഷും, സാനിറ്റൈസറും ഉപയോഗിച്ചും കൈകൾ കഴുകുക. അതുപോലെ തന്നെ ആളുകൾ തമ്മിൽ ഒരു കൃത്രിമ അകലം പാലിക്കുക എന്നിങ്ങനെയുള്ള മുൻകരുതലുകൾ ഇന്ന് നാം നടത്തിവരുകയാണ്. 2019 ഡിസംബറിൽ ചൈനയിലെ വുഹാങ് പ്രവിശ്യയിലാണ് ആദ്യമായി രോഗം ആരംഭിച്ചത്. അവിടെ നിന്ന് വ്യാപിച്ച് ലോകത്തിലെ 209 രാജ്യങ്ങളിൽ ഇന്ന് വ്യാപിച്ചിരിക്കുന്നു. പ്രത്യേകമായി ഇന്ന് ഈ രോഗത്തിന് ഒരു മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തിന്റെ കൂടെ തന്നെ നമ്മൾ ഇന്ന് ഒട്ടേറെ രോഗങ്ങളും നേരിടുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചൂടുകുരു എന്നിങ്ങനെ പ്രകൃതിയുടെ നാശം മൂലമുള്ള രോഗവും രോഗം ഉണ്ടാകുന്നു. പ്രകൃതിയെ അനുദിനം മനുഷ്യർ നശിപ്പിക്കുന്നതാണ് കാരണം. ഫ്രിഡ്ജ്, ബോർബെല്ല്, കുന്നിടിക്കൽ, കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയെല്ലാം പ്രകൃതിയോട് നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളാണ്. ഇങ്ങനെയുള്ള കാരണങ്ങളാണ് ലോകത്ത് എല്ലായിടത്തും പുതിയ പുതിയ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണം ആയിരിക്കുന്നത്. പ്രത്യേകവിധം മരുന്നുകൾ ആന്റിബയോട്ടിക്കുകൾ എന്നിവയെല്ലാം ഉപയോഗിച്ച് ഇങ്ങനെയുള്ള രോഗത്തെ നമുക്ക് പ്രതിരോധിക്കാം. ആരോഗ്യത്തോടെ സുരക്ഷിതരാകൂ.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |