പല വഴിയായിരുന്ന എന്റെ കുടുംബത്തിന് ഒത്തുചേരാൻ വേണ്ടി വന്നു ഒരു കൊറോണ!!! മനുഷ്യന് ജാതിയില്ല മതമില്ല എന്നെല്ലാം മനസ്സിലാക്കാൻ വേണ്ടി വന്നു ഒരു കൊറോണ!!! ദിവസവും നിലവിളിച്ചു കൊണ്ടിരുന്ന ഭൂമിക്കൊന്ന് ആനന്ദിക്കാൻ വേണ്ടി വന്നു ഒരു കൊറോണ!!! മനുഷ്യ സ്നേഹത്തേക്കാൾ പരസ്പരമുള്ള കരുതലിനെക്കാൾ വലുതല്ല ഒന്നും എന്നു മനസ്സിലാക്കാനും വേണ്ടി വന്നു ഒരു കൊറോണ!! അങ്ങനെ ഈ കൊറോണ ഒരു അനർത്ഥമാണോ, അനുഗ്രഹമാണോ എന്ന് എനിക്ക് അറിയില്ല......