ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ

05:58, 26 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vicharam (സംവാദം | സംഭാവനകൾ) (ഇവരൊന്നും ഇവിടെ പഠിച്ചവരല്ല)


മലപ്പുറം ജില്ലയിലെ പറപ്പൂര്‍ ഐ.യു.ഹൈസ്കൂള്‍ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് 32 വര്‍ഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.

ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ
വിലാസം
കോട്ടക്കല്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2010Vicharam




ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പറപ്പൂരില്‍ തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഷാഅത്തുല്‍ ഉലൂം (ഐ.യു.) ഹൈസ്കൂള്‍ 1976 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

98 വിദ്യാര്‍ത്ഥികളും 9 ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 58 ഡിവിഷനുകളായി 3000 ല്‍ അധികം വിദ്യാര്‍ത്ഥികളും 100 ല്‍ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളില്‍ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 35 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതല്‍ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളില്‍ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാഴ്ച് വെച്ചിട്ടുണ്ട്.

ഈ സ്കൂളിന്റെ വിജയങ്ങള്‍ക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • kaliyum Karuthum

മാനേജ്മെന്റ്

തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘം പറപ്പൂര്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി. അവറു.(P.AVARU) എം. കെ. മോഹന്‍ദാസ് (M.K MOHANDAS )


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഐ.യു.എച്ച്._എസ്.എസ്._പറപ്പൂർ&oldid=73155" എന്ന താളിൽനിന്ന് ശേഖരിച്ചത്