ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി

നമ്മുടെ പ്രകൃതി

മനുഷ്യനായി പിറക്കുന്ന നാമിന്ന്
പ്രകൃതിക്കു ദോഷമായ് നാശമായ്
ജീവിതം മുന്നോട്ടു നയിക്കുന്നു
നാളെയുടെ നന്മയുടെ നാളുകൾ പുലരേണ്ട
പ്രകൃതിയെ മലിനമാക്കാരുതേ
ഭൂമിയിലെ പുഴകൾ കാടുകൾ മേടുകൾ പൂങ്കാവനങ്ങൾ
നശിപ്പിച്ചു മുന്നേറുന്നു നാം
നാളെയുടെ നാളേയ്ക്കായി ഒന്നും കരുതാതെ
മനുഷ്യർ നാം ചൂഷണം ചെയ്യുന്നു
അരുതു നാം സോദരെ
പ്രകൃതിയെ സ്നേഹിച്ചും പ്രകൃതിയെ പുൽകി നാം ജീവിക്കുക
ഭാവിയുടെ വാഗ്ദാനങ്ങളം പുതു തലമുറയ്ക്കായി
പ്രകൃതിയെ കാത്തു നാം ജീവിക്കുക

ഫിദ എഫ് എസ്
3 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത