ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ഒന്നിച്ചു നേരിടാം

07:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു നേരിടാം


നമ്മുടെ ലോകം നേരിടുന്ന ഒരു മഹാമാരി യാണ് കൊറോണ വൈറസ് എന്ന കോവിഡ് 19. ഈ വിപത്തിനെ പിടിയിൽ നിന്നും രക്ഷ നേടാൻ ഇതിലെ ഒരു കണ്ണിയായ നാം ചെയ്യേണ്ട പ്രധാന കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ പരാമർശിക്കുന്നു. ഒന്നാമത്തേത്
നമ്മുടെ കൈ വൃത്തിയായി കഴുകുക സോപ്പോ കൈ അണുവിമുക്തമാക്കാൻ കഴിവുള്ള ഡെറ്റോൾ തുടങ്ങിയവ ഉപയോഗിച്ച് കൈ നന്നായി വൃത്തിയായി കഴുകുക ഇതിന്റെ പ്രാധാന്യം പൊതുനിരത്തുകളിൽ മറ്റ് സ്ഥലങ്ങളിലോ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശിച്ചശേഷം നാം കൈ വൃത്തിയായി കഴുകണം ഇത് നമ്മുടെ കയ്യിനെ അണുവിമുക്തം ആകും. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നമ്മൾ ചുമയ്ക്കുമ്പോൾ കയ്യ് ഉപയോഗിച്ച് വായമൂടാതെ ഒരു തൂവാല ഉപയോഗിച്ച് വായ മൂടുക അതിനുശേഷം ആ തൂവാല ഒരു വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക ഇതിലൂടെ നമുക്ക് ഈ മഹാമാരിയെ ഒരു പരിധി വരെ അകറ്റി നിർത്താം നമ്മൾ നമ്മുടെ കുടുംബക്കാരും ആയും പൊതുസ്ഥലത്തുള്ള ആളുകളുമായി വീടിനടുത്തുള്ള ആളുകളുമായി സമ്പർക്കം പരമാവധി ഒഴിവാക്കുക ഇത് നമുക്ക് വേണ്ടിയാണ് പറയുന്നത് നമ്മുടെ ആരോഗ്യത്തിനു വേണ്ടി ഈ മഹാ മാരിയായ് കൊറോണ വൈറസ്ന് ജാതിയും മതവുമില്ല കറുത്തവനോ വെളുത്തവനോ ഇല്ല പാവപ്പെട്ടവനും പണക്കാരനും ഇല്ല.
എല്ലാം ഒരുപോലെയാണ് കാലത്തേക്കാൾ മുമ്പേ നടന്നവർ ജീവനും കയ്യില്പിടിച്ച് കാലത്തിന്റെ പിന്നാലെ ഓടുന്നു എല്ലാ പ്രതീക്ഷകളും കയ്യിലേന്തി ഒരു യാത്ര നാളെ എന്താകും എന്ന് അറിയാത്ത ഒരു യാത്ര നമ്മളും ഇതിലെ ഒരു കണ്ണിയാണ്. എല്ലാ ശക്തിയോടെയും ഇതിനെ പ്രതിരോധിച്ച് നമ്മുടെ കേരളത്തെ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാം അതിനായി നമുക്ക് ഒന്നായി കുറക്കാം പ്രവർത്തിക്കാൻ കൈവരിക്കാൻ ഈ മഹാമാരിയിൽ നിന്നു നമുക്കൊരു രക്ഷ..

ഷെമൽ
7 ബി ജി.എച്ച്.എസ്.എസ്.ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം