വിഷം പോലെ വൈറസ്
നാടിനൊരു ഭീതിയായി.
കുതിച്ചു പായുന്നു നാം ഓരോമനുഷ്യർ.
നാട്ടിൽ നിന്നആമഹാ വ്യാധിയെ മാറ്റാൻ
പ്രയത്നിക്കുന്നു നാം ഓരോമനുഷ്യർ.
ചത്തൊടുങ്ങുന്നു ആ വിജനതയിൽ നാട്ടാർ.
രക്ഷിക്കുവാനായികഴിയാതെയായി.
വിഷം പോലെ വൈറസ്
നാടിനൊരു ഭീതിയായി
കുതിച്ചു പായുന്നു നാം ഓരോ മനുഷ്യർ.
ഒന്നിച്ചു കൂടിനാം ഈ നാട്ടിലെ വലിയൊരു
വിപത്തിനെ മാറ്റിടാം പോരാളിയായി.
കൂട്ടം കൂടാതെ നാം എപ്പോഴും തന്നെ
ശുചിയായി രോഗത്തെ പ്രതിരോധിക്കാം.
വെള്ളരി പ്രാവ് പോൽനഴ്സുമാർ വന്നു ആപാവം മനുഷ്യനെ
സേവിക്കുന്നു.
എത്രയോ കാലമാം ഓരോ മഹാമാരിയെ
തുരത്തുന്നുകേരള നാട്ടുകാർ
നമ്മൾ.
കാലം കടക്കുകയപ്രശ്നങ്ങൾ
കൂടുന്നു.
ശുചിയായി രോഗത്തെ
പ്രതിരോധിക്കാം.
നമുക്കൊന്നിച്ചു നേരിടാം വൈറസിനെ
അപർണ. കെ. എസ്
8 A ഗവ. ഹൈസ്കൂൾ ഉത്തരംകോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത