സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ യാത്ര

22:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യാത്ര

ഇതാണെൻ ജീവനം
തോരാതെ കണ്ണീർ പൊഴിയുമെൻ ജീവനം
വിധി എന്നിൽ ചാർത്തീടുന്നു
ഒരു മനോഹര വിഡ്ഢിവേഷം
മധുര സ്മരണകൾ പരതുന്ന നിമിഷവും,
എന്നുള്ളിലൊ തീവ്ര നൊമ്പരങ്ങൾ
അധർമ്മത്തിൻ അങ്കത്തട്ടിൽ -
ഞാനൊരു പോരാളിയായിടുന്നു
പോയ ആണ്ടി അവരെൻ മിത്രങ്ങൾ-
ഇന്നൊ, ഞാൻ വെറുമൊരു പരിചിതൻ
ഞാനിന്നെൻ സ്വപ്നങ്ങൾ പരതുന്നു
സഹചാരികളെ തിരയുന്നു,
ഒരു വിളിയ്ക്കായി ഞാൻ കാതോർക്കുന്നു
അവയെല്ലാം വെറുമൊരോർമയായ്
ഇന്നീ ഭൂമിയിൽ ഞാനേകനായ്
ശേഷിച്ച ജീവനം മാത്രമായ്.

നിദ
8 B സെന്റ്.മേരീസ്എ.ഐ.ജി.എച്ച്.എസ്.ഫോർട്ടുകൊച്ചി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത