കരുതലാണ് കരുതലാണ് ഈ സമയം വേണ്ടത് തുരത്തണം തുരത്തണം കൊറോണയെന്നമാരിയെ കളിച്ചിടേണ്ട പുറത്തിറങ്ങി കളിച്ചിടേണ്ട കൂട്ടരേ വെറുതെയുള്ള യാത്രകൾ ഒക്കെയും നിറുത്തിടാം കുടിക്കണം കുടിക്കണം വെള്ളമേറെയെപ്പൊഴും കഴിക്കണം പഴങ്ങളും ഇലക്കറികളൊക്കെയും ഹസ്തദാനമെന്നരീതി നമുക്കുവേണ്ട പകരമായ് കൈകൾ കൂപ്പി തൊഴുതുനൽക ആദരവു കൂട്ടരേ കഴുകണം കഴുകണം സോപ്പുകൊണ്ടുകൈകളെ അണുവിമുക്തമാക്കി ഈ മാരിയെ ചെറുത്തിടാം പൊതുസ്ഥലത്ത് പോയിടുമ്പോൾ മാസ്കുനാം ധരിക്കണം മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് സർക്കാരും ആദരിച്ചിടേണമാ ആരോഗ്യസേവകരെ നാം അകന്നിരുന്ന് ഒരുമയോടെ നാടിനായ് പൊരുതിടാം