സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊക്കമ്മാവന്റെ സൂത്രം
കൊക്കമ്മാവന്റെ സൂത്രം
ഒരു കുളത്തിനടുത്ത് ഒരു കൊക്ക് താമസിച്ചിരുന്നു. പഴയെ പോലെ മീനുകളെ ഒന്നും പിടിക്കാൻ സാധിക്കുന്നില്ല. കൊക്കിന്റെ നിഴൽ കണ്ടാൽ മീനുകൾ ഓടിക്കളയും. വിശന്നുചാവാറായി പെട്ടന്നാണ് കൊക്കിനു ഒരു സൂത്രം തോന്നിയത്. ഒരു ദിവസം കൊക്ക് കുളത്തിനരികിൽ ഇരുന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇതു കണ്ട് മീനുകൾ ചോദിച്ചു. "കൊക്കമ്മാവ, എന്തിനാണ് കരയുന്നേ." കൊക്ക് പറഞ്ഞു "ഞാൻ നിങ്ങളുടെ കാര്യം ഓർത്തിട്ടാണ് കരയുന്നേ. നിങ്ങളുടെ ഈ കുളം കുറച്ചു നാൾ കഴിയുമ്പോൾ വറ്റിപോകും നിങ്ങളെല്ലാം ചത്തുപോകും. നിങ്ങൾ എല്ലാവരും പിടഞ്ഞുചാവും." പാവം മീനുകളെല്ലാം ഇത് വിശ്വസിച്ചു. കൊക്ക് എല്ലാവരോടും ഒരു കാര്യം പറഞ്ഞു. ഇവിടെന്നു കുറച്ചു പോയാൽ ഒരു കുളമുണ്ട് നിങ്ങളെ ഞാൻ അവിടെ കൊണ്ടുപോയി ഇടാം. മീനുകൾക്ക് സന്തോഷമായി. ഓരോ ദിവസവും കൊക്ക് ഓരോ മീനു വീതം ഞാൻ കൊണ്ടുപോകാം. അങ്ങനെ എല്ലാ ദിവസവും കൊക്ക് ഓരോ മീനു വീതം കൊണ്ടുപോയി. ഇതു കണ്ട ഞണ്ടിനു ഒരു സംശയം തോന്നി. ഞണ്ട് കൊക്കിനോട് പറഞ്ഞു ഇത്രയും നാൾ മീനുകളെ കൊണ്ടു പോയിലെ ഇനി ഞാൻ വരാം:"കൊക്കിനു സന്തോഷമായി" ഇത്രയും നാൾ മീനുകളെ കഴിച്ചു ഇനി ഞണ്ടിനെ കഴിക്കാം. അങ്ങനെ ഞണ്ട് കൊക്കിന്റെ മുകളിൽ ഇരുന്ന് യാത്രയായി.കുറച്ചു ദൂരം പോയപ്പോൾ ഒരു പാറയുടെ പുറത്ത് ധാരാളം മീനുകളുടെ മുളൾകണ്ടു. അപ്പോഴാണ് ഞണ്ടിനു കാര്യം മനസ്സിലായത്. കൊക്കമ്മാവൻ സൂത്രക്കാരനാണെന്ന്. ആ പിറയുടെ അടുത്ത് എത്തിയപ്പോൾ ഞണ്ട് കൊക്കിന്റെ കഴുത്തിൽ കടിച്ചു. അങ്ങനെ കൊക്ക് പിടഞ്ഞു മരിച്ചു.ഞണ്ട് തിരിച്ചുപോയി മീനുകളോട് വിവരമറിയിച്ചു. ബാക്കിയുള്ള മീനുകൾ ആ കുളത്തിൽ സന്തോഷപൂർവ്വം കഴിഞ്ഞു. ഗുണപാഠം:- ബുദ്ധിശക്തിയുണ്ടെങ്കിൽ ഏത് ബലവാനെയും തറ പറ്റിക്കാം.
|