ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ് 19
കൊറോണ എന്ന വൈറസ് വായുവിലൂടെ പടർത്തുന്ന രോഗമാണ് കോവിഡ് 19.കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന ഈ വൈറസ് കാണപ്പെടുന്നത് ചിലയിനം ജന്തുക്കളിൽ ആണ്. ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന സ്ഥലത് വെച്ചാണ്. ചൈനക്കാർ ജീവികളെ പച്ചയോടെ തിന്നുന്നവരാണ്. അതുവഴിയാണ് കൊറോണ മനുഷ്യരിലേക്ക് വ്യാപിച്ചത്.കൊറോണ ഒരു മാരക വൈറസല്ല ,അത് മനുഷ്യർ തമ്മിലുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു അവസ്ഥയാണ്. അത് പെട്ടന്ന് പിടിപെടുന്നത് പ്രായമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ്. മനുഷ്യരിൽ നിന്ന് പുറത്ത് വരുന്ന ശ്രവണങ്ങൾ (ഉമിനീർ )വഴിയാണ് മറ്റുള്ളവരിലേക്ക് ഈ രോഗം പകരുന്നത്. ഒരാളുടെ അശ്രദ്ധ മതി കുറെ പേരുടെ ജീവൻ ഇല്ലാതാകാൻ. ചൈനയിൽ മാത്രം കണ്ട് വന്ന ഈ വൈറസ് ഇപ്പോൾ ലോകത്തെ മുഴുവൻ കീഴടക്കി. ഈ മഹാമാരിയിൽ നിന്നും രക്ഷനേടാൻ ജാഗ്രതയാണ് വേണ്ടത്. അല്ലാത്ത പക്ഷം കൊറോണ വൈറസ് ഉള്ള ഒരാൾ അതില്ലാത്ത ഒരാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ അത് പടർന്നു പിടിക്കും. കാര്യമായ ഒരു ലക്ഷണം അതിനില്ല. ജലദോഷം, ചുമ, പനി, തൊണ്ട വേദന എന്നിവയാണ്. ഈ വൈറസ് നമ്മുടെ ശരീരത്തിലെ ശ്വസന പ്രവർത്തനതെയാണ് ബാധിക്കുന്നത്. വൃത്തിയുടെ കുറവ് മൂലം ഈ വൈറസ് എല്ലാവരിലേക്കും എത്തി പ്പെടും. അത് കൊണ്ട് വൃത്തിയോടെയും സൂക്ഷ്മതയോടെയും നേരിടാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |