ഭൂമീ നിന്നെക്കുറിച്ചു ഞാനെന്തെഴുതും ? ഭൂമീ നിന്നെക്കുറിച്ചു ഞാനെന്തു ചൊല്ലും ? വറ്റിവരണ്ട പുഴയുമായ് നീ , ഉണങ്ങി മരിച്ച മരവുമായ് നീ , കിളികൾക്കു പാറാൻ ഇടം കൊടുക്കാതെ , മീനിനു നീന്താൻ ഇടം കൊടുക്കാതെ , മാനിനു ഓടാൻ ഇടം കൊടുക്കാതെ , പുല്ലിന് മുളക്കാൻ ഇടം കൊടുക്കാതെ , എവിടെക്കിതെവിടേക്ക് മറയുന്നു നീ .... എവിടെക്കിതെവിടേക്ക് പോകുന്നു നീ ...