എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും
മനുഷ്യനും പ്രകൃതിയും
മനുഷ്യർക്ക് കിട്ടിയ ഒരു വരദാനമാണ് പ്രകൃതി. പുഴകളും അരുവികളും കാടുകളും മലനിരകളും അങ്ങനെ ഒത്തിരി കാഴ്ചകൾ പ്രകൃതിയെ മനോഹരമാക്കുന്നു. എന്നാൽ മനുഷ്യർ പ്രകൃതിയോട് കാണിക്കുന്നത് ക്രൂരതകളാണ്. കാടുകൾ വെട്ടിത്തെളിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും വയലുകളും തോടുകളുമൊക്കെ നികത്തിയും കെട്ടിടങ്ങളും ഫാക്ടറികളും കെട്ടിപ്പൊക്കി. ഫാക്ടറികൾ ജലസ്രോതസുകളെ മലിനമാക്കുന്നു. മരങ്ങൾ മുറിച്ചു മാറ്റിയതു കാരണം മണ്ണൊലിപ്പ് ഉണ്ടാകുന്നു. കാടുവെട്ടിത്തെളിച്ച് കാരണം കാരണം ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു.
|