ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/പ്രകൃതി എന്റെ സുഹൃത്ത്

പ്രകൃതി എന്റെ സുഹൃത്ത്


            "പരിസ്ഥിതിയെ മെച്ചപ്പെട്ട രീതിയിൽ നിലനിർത്തുന്ന ജീവജാലങ്ങളെ പ്രകൃതി അനുകൂലിക്കുന്നു" .ജെയിംസ് ലവോക്കിന്റെ വാക്കുകളാണിവ.ഭൂമി രൂപം കൊണ്ട കാലം മുതൽ പ്രകൃതിവിഭവങ്ങളുടെ പൂർണ്ണസംരക്ഷണം മനുഷ്യനിലാണ് നിക്ഷേപിച്ചിരിക്കുന്നത്.എന്തെന്നാൽ മനുഷ്യന് നൽകപ്പെട്ടിരിക്കുന്ന ദാനമാണ് പ്രകൃതി.കായ് കനികളും വൃക്ഷങ്ങളും മൃഗങ്ങളും പക്ഷികളുമെല്ലാം നിറഞ്ഞ പ്രകൃതിയെ മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടിക്കൂടിയാണ് രൂപീകൃതമാക്കിയിരിക്കുന്നത്.എന്നാൽ ഇത് മനസ്സിലാക്കാതെ എന്തും ചെയ്തുകൂട്ടാമെന്നനിലയിൽപരിസ്ഥിതിയെ നശിപ്പിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്.
                                 മനുഷ്യന്റെ പ്രവൃത്തികളുടെ ഫലമായി ആഗോളതാപനം മുതൽ വിവിധതരത്തിലുള്ള മലിനീകരണം വരെ പ്രകൃതി നേരിട്ടുകൊണ്ടിരിക്കുന്നു.ഇത്തരം ചൂഷണങ്ങളുടെ പ്രതിഫലം വൻവിപത്തായി പരിണമിക്കുമെന്ന കാര്യം മനുഷ്യൻ ഒാർക്കുന്നില്ല.പ്രകൃതിയെ എത്ര നന്നായി നാം പരിചരിക്കുന്നുവോ അത്ര നന്നായി പ്രകൃതി മനുഷ്യന് ഉപകാരം ചെയ്യും.തങ്ങളുടെ അതിക്രമങ്ങൾക്കുള്ള വേദിയായി പ്രകൃതിയെ മാറ്റാതെ നമ്മുടെ ആവശ്യങ്ങളെയും നിലനിൽപ്പിനെയും സഹായിക്കുന്ന മനുഷ്യന്റെ ജീവന്റെ ഉറവിടമായി പരിസ്ഥിതിയെ മാനിക്കണം.


 

മെറീന ജോസഫ്
9A ദേവമാതാ എച്ച് എസ് ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]