സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/അവൻ കേമൻ

അവൻ കേമൻ

ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ
മനുഷ്യൻ ഒന്നാമതായി ഓടുമ്പോൾ
അതിലും വിദഗ്ദ്ധാനം ഒരുവൻ
ലോകത്തിൻ നെറുകയിൽ നിന്ന്
നിന്നെ പരിഹസിച്ചാക്ക്രോശിച്ചില്ലേ
മനുഷ്യ നീയല്ലേ ഞാനാണ് വലുത്
നിന്നെ "ലോക്ക് ഡൗൺ" ആക്കാൻ
ഒരു "കൃമി"യെങ്കിലും
ഞാൻ തന്നെ കേമൻ
അംബരചുംബിയിൽ മുത്തമിടാൻ
കുതിച്ചുപായുന്ന ബുദ്ധിരാക്ഷസ
നിന്റെ കാലിനു ചങ്ങലയിട്ട
ഇവനാണു കേമൻ" കൊറോണ "
ഇവനെ വധിക്കാൻ നിനക്കാവുമോ?
നിന്റെ ആയുധശേഖരത്തിനാകുമോ ?
നിസ്സഹായൻ നീയൊന്നു മുട്ടുമടക്കുമോ?
അതിലും കേമനാമോരുവാൻ താണിറങ്ങട്ടെ

സിസ്റ്റർ ലേഖ ഗ്രേസ് അദ്ധ്യാപിക
{{{ക്ലാസ്സ്}}} സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി
അങ്കമാലി ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത