ശുചിത്വമെന്നാലൊരു ചെറുവാക്കെന്നോർത്തിടാ തിനി എല്ലാരും വ്യക്തിശുചിത്വം പാലിക്കേണം സമൂഹ നന്മക്കായിന്ന് ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായ് കഴുകേണം ടോയ്ലെറ്റിൽ നാം പോയിവരുമ്പോൾ സോപ്പാൽ കൈകൾ കഴുകേണം നഖവും മുടിയും വെട്ടിമിനുക്കി വൃത്തിയിലെന്നും പോകേണം ദിവസവും നമ്മൾ കുളിക്കേണം പല്ലുകൾ തേച്ചുമിനുക്കേണം റോഡിലിറങ്ങിത്തുപ്പരുത് പരിസരം മലിനമാക്കരുത് കണ്ണിൽക്കണ്ടത് വാങ്ങിത്തിന്നു മിച്ചം റോഡിൽ കളയരുത് കുപ്പികൾ കവറുകൾ അങ്ങനെയുള്ളവ എങ്ങോനോക്കിയെറിയരുത് ശുചിത്വമങ്ങനെ പാലിച്ചീടാം നല്ലവരായി വളർന്നീടാം വ്യക്തികൾ നമ്മൾ നന്നായെന്നാൽ സമൂഹമങ്ങനെ നന്നാകും രാജ്യവും ലോകവും നമ്മെനോക്കി പുഞ്ചിരിയോടെ നമിച്ചീടും !