15:03, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mghsmtty(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
നാമിന്നതിജീവിക്കണം ഈ മഹാമാരിയെ,
ലോകമെമ്പാടും പടരുന്നൊരീ വൈറസുകളെ
അതിജീവിക്കണം ഒരുമയോടെ കൈകോർത്ത്
പടരുന്ന മഹാമാരിയെ ചെറുക്കണം നമുക്ക്
ശാരീരിക അകലം സാമൂഹിക ഒരുമ
ഇതാകട്ടെ ഇനി പുതു പ്രതിജ്ഞ
സ്വാർത്ഥമാകല്ലേ ജീവിതം
കരുതലോടെ മുന്നേറാം
ബ്രഹ്മാവെ കനിയൂ നീ.....
രക്ഷിപ്പിൻ ഞങ്ങളെ
ലോകമേ തറവാട് നീ രക്ഷിക്കൂ
സാഷ്ടാംഗം പ്രണമിക്കുന്നു ഞങ്ങൾ
ഒരുമിച്ചു ചെറുക്കാം മഹാമാരിയിൽ നിന്ന്
കൈകോർക്കാം പൊതു പുലരിക്കായ് അതിജീവനം നേടാം രക്ഷനേടാം
കരുതലോടെ ഒരേമനസ്സോടെ അതിജീവിക്കണം ഒരുമയോടെ.