കാലൻകോഴി കാവൽ നിൽക്കും
കരൾ പിളരും കാലം;
കൊറോണ കാലം.
വൈറസിൻ രൂപത്തിൽ
കരാളഹസ്തങ്ങൾ നീട്ടി
പ്രാണന്റെ കഴുത്തുഞ്ഞെരിക്കും കാലം കൊറോണക്കാലം
കുചേലനും കുബേരനും ഒന്നാകുംകാലം
കുത്തഴിഞ്ഞ
കൊറോണക്കാലം.
ഒരുമിച്ചു ജീവിതം അറിയുന്നകാലം
അലയുന്ന കാലം
കൊറോണ കാലം
അഹങ്കാരത്തിൻഅന്തകനായി
സ്നേഹത്തിൻ
ദീപം തെളിയും കാലം
വൈറസിൻ ചങ്ങല
പൊട്ടിച്ചെറിയാം
പൊരുതാം നമുക്കൊന്നായി
'Break the chain’ ' Break the chain '