കൈവിട്ടു പോയൊരു അപ്പൂപ്പൻ - താടിയെ കൈനീട്ടി പിടിച്ചൊരെൻ ബാല്യകാലം .... അന്തമില്ലാത്തയാ പുഴയോരത്തൊരു കളിവഞ്ചിയിറക്കി കളിച്ച കാലം .... കൊഴിഞ്ഞു വീഴുന്ന ഓരോ സുഖത്താലും, പൂമാല കോർത്തൊരു ബാല്യകാലം ... ഒരു കൊച്ചു കളിവീടിനുളിലെ ലോകത്തെ , കൺനിറയെ കണ്ടകാലം .... കൈവിട്ടു പൊയ്പ്പോയ ബാല്യമെന്നാലും , കൈവിട്ടു പോകാത്തൊരോർമ ബാല്യം ... കളങ്കമില്ലാതെ ചിരിക്കാൻ കഴിഞ്ഞതും , ചെറുവേദനകളിലും കരയാൻ കഴിഞ്ഞതും , നിസ്സാരകാര്യത്തിനു പിണങ്ങാൻ കഴിഞ്ഞതും , വളരെപ്പെട്ടെന്ന് ഇണങ്ങാൻ കഴിഞ്ഞതും , കുസൃതിയാൽ ചിരി പടർത്താൻ കഴിഞ്ഞതും , നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു . ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത , മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. .