എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/മഹാമാരി

16:01, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കണ്ണിപൊട്ടിക്കാം നമുക്കീ
ദുരന്തത്തിനലയടികളിൽ
നിന്നു മുക്തിനേടാം
വിശ്വസ്തത ഒട്ടുമേപിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്


ഇന്ന് ഈ മഹാമാരി ശാപമായി
മാറിയ നാടുകൾ എത്രയോ ശൂന്യമത്രെ
ആരോഗ്യ രക്ഷയ്ക്കു നൽകും നിർ-
ദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം


നമ്മുടെ നാട്ടിന്റെ നന്മയ്ക്കുവേണ്ടി
പോരാടിടാം കൈകൾ കോർത്തിണക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ഈ ലോക നന്മയ്ക്കു വേണ്ടി .

വിസ്‌മയ വി എസ്
7 [[|എൽ എം എസ് എച്ച് എസ് എസ് അമരവിള]]
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത