കണ്ണിപൊട്ടിക്കാം നമുക്കീ
ദുരന്തത്തിനലയടികളിൽ
നിന്നു മുക്തിനേടാം
വിശ്വസ്തത ഒട്ടുമേപിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇന്ന് ഈ മഹാമാരി ശാപമായി
മാറിയ നാടുകൾ എത്രയോ ശൂന്യമത്രെ
ആരോഗ്യ രക്ഷയ്ക്കു നൽകും നിർ-
ദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
നമ്മുടെ നാട്ടിന്റെ നന്മയ്ക്കുവേണ്ടി
പോരാടിടാം കൈകൾ കോർത്തിണക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ഈ ലോക നന്മയ്ക്കു വേണ്ടി .