14:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകറ്റിടാം കൊറോണയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റിടാം അകറ്റിടാം
ഈ കൊറോണയെ നമ്മൾ
അകറ്റിടാം കൊറോണയെ
നല്ല ലോക സൃഷ്ടിക്കായ്
ഇടയ്ക്കിടെ എല്ലാവരും
കൈകൾ നന്നായ് കഴുകണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മൂക്കും വായും പൊത്തണം
പൊതു സ്ഥലത്തു പോകുന്നേരം
മാസ്കും ഗ്ലൗസും ധരിക്കണം
കൊറോണയെ അകറ്റിടാൻ
ഒരുമയോടെ നീങ്ങിടാം
അകറ്റിടാമീ മാരിയെ
കരുതലോടെ നീങ്ങിടാം
ചട്ടമെല്ലാം പാലിക്കാം
വീട്ടിനുള്ളിലൊതുങ്ങാടാം
കൊറോണയെ അകറ്റിടാൻ
ഭീതിയല്ല വേണ്ടത്
നിപയെന്ന വ്യാധിയെ
തകർത്ത പോലീ മാരിയും
തകർത്തെറിഞ്ഞു ജയ്ച്ചിടാം
യാത്ര വീണ്ടും തുടർന്നിടാം
തകർത്തിടും തുരത്തിടും ഈ
കൊറോണയും നമ്മൾ
പുതിയ കാലം ദൂരെയല്ല
പൊരുതി നമ്മൾ ജയിച്ചിടും.